Wednesday 24 July 2013

ബ്ലൂടൂത്ത്(കവിത )




.എന്‍റെ സ്വപ്നത്തിന്‍ ചില്ലുകൂട്ടില്‍ നിന്‍   
നൊമ്പരച്ചിന്തുകള്‍ പൂട്ടിവയ്ക്കാം .
കണ്ണുനീരും പാഴ്ക്കിനാവും ചേര്‍ത്ത
കോണ്ക്രീറ്റുകൊണ്ടൊരു വീടുവയ്ക്കാം .

പൂഴിമണ്ണുള്ള മുറ്റവും വേണ്ട
കോഴി കിണ്ടുന്ന പറമ്പുവേണ്ട
കാലിക്കു പാര്‍ക്കാനെരുത്തില്‍ വേണ്ട
കോരിക്കുടിക്കാന്‍ കിണറുവേണ്ട .

രാജമല്ലിയും നന്ത്യാര്‍വട്ടവും
പൂത്തുലയുന്ന കാഴ്ചയും വേണ്ട
സന്ധ്യക്കു പൊട്ടിവിരിയും പിച്ചി –
മൊട്ടിന്‍ മണവും നമുക്കുവേണ്ട .

കനംതൂങ്ങും കതിര്‍ക്കുല വേണ്ട
കൊയ്തുനിറയ്ക്കാനറകള്‍ വേണ്ട
അരച്ചും പൊടിച്ചും വച്ചുവിളമ്പാ –
നടുക്കളയും നമുക്കു വേണ്ട.

ഇവയെല്ലാം പഴഞ്ചനായെന്നു
കണ്ണുമടച്ചു നമുക്കു ചൊല്ലാം .
ആഗോളമാളില്‍ ക്യൂനിന്നു വാങ്ങാം
ചേലുള്ള പായ്ക്കറ്റിലെന്തുമേതും .

കാന്‍സറും രക്താതിമര്‍ദ്ദവും പഞ്ച-
സാരയും കൊളസ്ട്രോളുമങ്ങനെ
എത്രയെത്ര പുത്തന്‍ പദങ്ങള്‍
ചേര്‍ത്തു ജീവിതനിഘണ്ടുവില്‍.

ബോഡീഷേപ്പിനോ ട്രെഡ്മില്ലുണ്ട് .
ഫാസ്റ്റ്ഫുഡ്ഡും മിനറല്‍വാട്ടറും
പ്ലാസ്റ്റിക്പൂക്കളും ഫോറിന്‍സുഗന്ധവും
പോരേ! നമ്മളും മോഡേണല്ലേ ?

മാര്‍ക്സിയന്‍ തത്വശാസ്ത്രങ്ങള്‍ വേണ്ട .
ഗാന്ധിയും ക്രിസ്തുവും നമുക്കു വേണ്ട .
വേളിയും വീടരും വേണ്ട, നല്ല
ജീനുകള്‍മാത്രം കരുതിവയ്ക്കാം .

പാത്തുപതുങ്ങി, പെണ്ണിന്‍റെ നഗ്നത
ഫോണിന്‍റെയക്കൊച്ചു സ്ക്രീനിലാക്കാം
ബ്ലൂടൂത്തുകള്‍ തുറന്നിടാം നല്ല
വീഡിയോ ക്ലിപ്പുകള്‍ കൈമാറിടാം.

വിരല്‍ത്തുമ്പു തൊട്ടാല്‍ കണ്മുമ്പിലെത്തും 
വെബ്ബിന്‍റെ ലോകമെത്ര വിചിത്രം!
ഇവയൊക്കെയീ ഐറ്റിയുഗത്തിന്‍റെ
നേട്ടങ്ങളെന്നു നമുക്കു ചൊല്ലാം .


5 comments:

  1. PUTHAN THALAMURAYDE PONGACHATHINU KODUTHA KANATHA ADI...MUKKUTTI'YUDE AAKAASAM EVIDEYO NASHTAPEDUNNU...KANNE MADANGUKA...Thanks for dis good poem. To be frank : varikalude cheruva ie; pada-sankalanam , pada-vinyasam ithirikoodi nannayenkil ennu aasichu pokunnu .Chechi, ente vivara'kkedaanenkil Kshamikkane,plz .Ur well-wisher brother .

    ReplyDelete
  2. it uday visalathyum vakrathayum....puthuyuga (new ge)........aakshepavum...hrudhyam nannu

    ReplyDelete