Friday 16 August 2013

ചില്ലുപാത്രം (കവിത)


                                              രസിച്ചു പാനംചെയ്തു മദിക്കാന്‍
കൊതിച്ചു ചുണ്ടില്‍ചേര്‍ത്തു ചഷകം ;
രുചിച്ചുനോക്കേ പളുങ്കുപാത്രം
നിറച്ചു കയ്പ്പിന്‍ കൊഴുപ്പു മാത്രം !

തപിച്ചു, ദൂരേക്കെറിഞ്ഞുടയ്ക്കാന്‍
നിനച്ചുപോയൊരു മാത്ര ഞാനും .
വിറച്ചു കാലുകള്‍, തളര്‍ന്നു ഗാത്രം
തരിച്ചുനിന്നെന്‍ തരള ചിത്തം .

ഉദിച്ചു സൂര്യന്‍ കറുത്ത വാനില്‍,
ചലിച്ചു ജീവിതരാശിചക്രം .
വസിച്ചു പൂമരച്ചില്ലയേറി  
രമിച്ചു കാമുകപ്പക്ഷിവൃന്ദം  !

തുടിച്ചുതാരിളം മേനി,യഴകില്‍ 
ശയിച്ചു,രതിപൂത്തുമഞ്ചലില്‍ !
മദിച്ചു മായിക  ഭാവമാര്‍ന്നു
രചിച്ചു ബന്ധുരഭാവഗീതം .

ചിരിച്ചു പൌര്‍ണ്ണമിയന്നു മെല്ലെ
കഥിച്ചു നിര്‍ണ്ണയമാ രഹസ്യം :
ജ്വലിച്ചു നില്‍ക്കും പകലിനന്ത്യം
കുറിച്ചു രാവും വന്നുചേരും .

ഗ്രഹിച്ചു മേവുകപ്രപഞ്ചസത്യം
കുടിച്ചു തീര്‍ക്കുക ചില്ലുപാത്രം .
മറിച്ചുതോന്നിയതബദ്ധമല്ലീ
ജനിച്ചുവെന്നാല്‍ മരിക്കുമല്ലോ !

5 comments:

  1. VALARE NALLA ORU BHAAVA GEETHAM..ALLE MADAM..

    ReplyDelete
  2. Dear friend Saroj,
    'Chillu paatram' kavitha vaayichu.kurachu samsayagal tonni.."Karutha vaanil" sooryanudichu??????????,Rathi poothathu Manjalilo atho "Manjathilo".......pinne, "chillu paatram kudichu theerkayo"..??

    ReplyDelete
  3. തുടിച്ചുതാരുടലഴല്‍പ്പരപ്പില്‍
    ശയിച്ചു,രതിപൂത്തുമഞ്ചലില്‍ ! ഈ വരികളില്‍ ഒരു താളപ്പിഴ തോന്നുന്നില്ലേ? ഇതിവൃത്തം നന്നായി. എത്ര കയ്‌പു നിറഞ്ഞതായാലും ഈ ജീവിതമാകുന്ന പാനപാത്രം കുടിച്ചു തീര്‍ത്തല്ലേ പറ്റൂ !

    ReplyDelete
  4. വൃത്തമുള്ള കവിത മിക്കവാറും മരിച്ചു കഴിഞ്ഞു. പിന്നെയല്ലേ പ്രാസം. കവിതയിലെ പ്രാസം വായനാസുഖം തരുന്നു.

    ReplyDelete