Thursday 30 May 2013

ഭിക്ഷക്കാരന്‍(കഥ)



    
അമ്മാ............
വല്ലതും തരണേ..............
അയാള്‍ തന്‍റേതായ ശൈലിയില്‍ നീട്ടിവിളിച്ചു.
ദാനശീലയായ വീട്ടമ്മ മേശവലിപ്പില്‍ നാണയത്തുട്ടുകള്‍ പരതി .
ആകെയുണ്ടായിരുന്ന നൂറിന്‍റെ നോട്ട് കൈയില്‍ വച്ചുകൊണ്ട് അവര്‍ പറഞ്ഞു : ചില്ലറയില്ല, ഇനിവരുമ്പോള്‍ തരാം .
നോട്ടിലേക്ക്‌ കണ്ണുംനട്ട് അയാള്‍ പറഞ്ഞു: ചില്ലറ ഞാന്‍ തരാം.
വീട്ടമ്മ നൂറിന്‍റെ നോട്ട് അയാളുടെ നീട്ടിയ കൈയില്‍ വച്ചു.
മുഷിഞ്ഞ ഉടുപ്പിന്‍റെ രഹസ്യപോക്കറ്റില്‍നിന്നും ഒരു പൊതിയെടുത്തു തുറന്ന് പത്തിന്‍റെ ഒന്‍പതു നോട്ടുകള്‍ അയാള്‍ തിരിച്ചുനല്‍കി, നൂറിന്‍റെ നോട്ട് മറ്റൊരു പൊതിയിലെ വലിയ നോട്ടുകള്‍ക്കൊപ്പം വച്ച് രഹസ്യപ്പോക്കറ്റില്‍ നിക്ഷേപിച്ചു.
അന്തംവിട്ടുനിന്ന വീട്ടമ്മയെ ഗൌനിക്കാതെ അയാള്‍ അടുത്തവീട്ടിലെ ഗേറ്റില്‍ മുട്ടിവിളിച്ചു :
അമ്മാ..................
വല്ലതും തരണേ..............

2 comments: