Monday, 8 October 2012

വന്ധ്യ വസുന്ധര (കവിത)



ദൈവത്തിന്‍ സ്വന്തം നാടെന്നു പേര്‍പെറ്റ
കേരള ഭൂവിനും കഷ്ടകാലം !
കാലവര്‍ഷാദി ഋതു വിലാസങ്ങളും 
താളം പിഴയ്ക്കുന്നിതെന്തു കാലം ?

വറ്റിവരളുന്നു തോടും കുളങ്ങളും 
പറ്റെനികത്തുന്നു പാടങ്ങളും.
എങ്ങും സിമന്റു വനങ്ങള്‍ തെഴുക്കുന്നു 
വന്ധ്യയാമൂഴിതന്‍ നൊമ്പരവും.

ദുഃഖം തളിര്‍ക്കും പ്രളയക്കെടുതിക -
ളസ്ഥിയുരുക്കും വെയില്‍ക്കൊടുമ .
ഇത്തിരിക്കഞ്ഞിക്കു നട്ടംതിരിയുമ്പോ -
ളെത്തീടുമോരാ ദുരന്തജാലം . 

അന്തിച്ചു നില്‍ക്കുകയാണ് മണ്‍കോലങ്ങ -
ളെന്തുള്ളു പ്രാണനതൊന്നുമാത്രം.
ഉള്ളിന്‍റെയുള്ളതില്‍ കാതുവച്ചീടുവാ -
നില്ലോരരുമ ക്കിനാവുപോലും.

മാനവ സംസ്കൃതിയൂട്ടി വളര്‍ത്തിയോ-
രീജല സ്രോതസ്സുതീരുകയോ?
ദാഹനീരിത്തിരി നേടുവാനായുള്ള
പോരാട്ട നാളുകള്‍ ദൂരെയല്ല .

അമ്മയാം ഭൂമിതന്‍ ദാഹങ്ങള്‍ തീര്‍ക്കുവാന്‍ 
ജൈവ വൈവിധ്യം പുലര്‍ന്നീടുവാന്‍
കാടുകള്‍ മേടുകള്‍ കാത്തു പുലര്‍ത്തണം 
ജീവ ജലത്തിന്നുറവകളും.

മണ്ണിനും മര്‍ത്യനുമാകാശമേകുന്ന 
മേഘനീര്‍ത്തുള്ളികളെത്ര ശുദ്ധം.
മാമഴക്കൊയ്ത്തോ വനവല്‍ക്കരണമോ
മാഴ്കാതെയൊന്നിച്ചു കൈകോര്‍ക്ക നാം.

അല്ലായ്കിലീനാട് വന്‍മരുവായിടും 
ഹരിതാഭ കേവല സ്വപ്നമാകും.
നാളത്തെ മര്‍ത്യത നമ്മെ പഴിച്ചിടും
ഭൂമിക്കു വന്ധ്യത ചേര്‍ത്തവരായ്.



                                                                                                           2004

ഉന്മാദഭൂമി (കവിത)

അന്നൊരുയീസ്റ്റര്‍ ദിനത്തിലല്ലോ
യെന്മണിക്കുട്ടന്‍ പിറന്നു മന്നില്‍.
ഈസ്റ്റര്‍ലില്ലിതന്‍ പൂവിരിച്ചന്ന്‍
ഉല്ലാസമോടെ ഞാന്‍ തീര്‍ത്തു തൊട്ടില്‍.

ചെന്താരുതോല്‍ക്കുന്ന ഭംഗിയോടെ 
യെന്മകന്‍ കൈകാല്‍ കുടഞ്ഞ നേരം 
കണ്മണിക്കുഞ്ഞിനു മോദമേകാ -
നുണ്മയാം ദുഗ്ദ്ധം ചുരന്നു മാറില്‍.

അമ്മതന്‍ നിഷ്കാമസ്നേഹമല്ലോ 
ദുഗ്ദ്ധമായ് നെഞ്ചില്‍ നിറഞ്ഞിടുന്നു.
പൊന്മകനുണ്ടു വളര്‍ന്നിടേണം
നന്മകള്‍കൊണ്ടു നിറഞ്ഞിടേണം.

വിദ്യയും വിത്തവും സ്വന്തമാക്കി 
വേദിയില്‍ മുന്‍പനായ് നിന്നീടണം .
ആരുമേയേല്‍ക്കുന്ന കീര്‍ത്തിമാനായ്
ആയവനെന്നും വിരാജിക്കണം .

ഈവിധമമ്മതന്‍ സ്വപ്നങ്ങളോ 
ആകാശഗോപുരം മുട്ടിനില്‍ക്കെ 
വെള്ളിടിവെട്ടിയകം തകര്‍ന്നു 
 കണ്ണുനീര്‍മാരിയില്‍ മുങ്ങിയെന്നോ !

തെല്ലിട മാത്രം വിളങ്ങിനിന്ന 
നിന്നുടെ ജീവിതസ്വപ്നങ്ങളില്‍ 
ഉന്മാദം പൂത്തതറിഞ്ഞില്ല ഞാന്‍ 
ഉണ്മകള്‍ തേടി നീ പോകുംവരെ .

എന്തോരപരാധമെന്‍റെ കുഞ്ഞേ 
നിന്നോടുചെയ്തതീ ദുഷ്ടലോകം 
ആയതിനൊക്കെയും മാപ്പിരക്കാം 
നീയൊരു ദര്‍ശനമേകുമെങ്കില്‍.

ആവില്ലസാധ്യമെന്‍ മോഹമെന്നാ -
ലേവര്‍ക്കും നല്ലതേ ചോദിപ്പു ഞാന്‍:
കന്മദം കൊണ്ടൊരു ബോംബു തീര്‍ത്തീ 
യുന്മാദഭൂമിയില്‍ വര്‍ഷിക്ക നീ


                                                                                                            2006

ബ്ലൂടൂത്ത് (കവിത)


എന്‍റെ സ്വപ്നത്തിന്‍ ചില്ലുകൂട്ടില്‍ നിന്‍റെ 
നൊമ്പരച്ചിന്തുകള്‍ പൂട്ടിവയ്ക്കാം .
കണ്ണുനീരും പാഴ്കിനാവും കുഴച്ച 
കോണ്‍ക്രീറ്റുകൊണ്ടൊരു വീടുവയ്ക്കാം .
പൂഴിമണ്ണുള്ള മുറ്റവും വേണ്ട 
കോഴി കിണ്ടുന്ന പറമ്പുവേണ്ട .
ഗോക്കളെക്കെട്ടാന്‍ തൊഴുത്തുവേണ്ട 
കോരിക്കുടിക്കാന്‍ കിണറുവേണ്ട .

രാജമല്ലിയും നന്ത്യാര്‍വട്ടവും 
പൂത്തു നില്‍ക്കുന്ന കാഴ്ച വേണ്ട 
സന്ധ്യയ്ക്ക് പൊട്ടിവിടരും പിച്ചക -
മൊട്ടിന്‍ മണവും നമുക്കുവേണ്ട .
കനംചായും കതിര്‍ക്കുല വേണ്ട 
കൊയ്തു നിറയ്ക്കാനറകള്‍ വേണ്ട.
അരച്ചും പൊടിച്ചും വച്ചുവിളമ്പാ -
നടുക്കളയും നമുക്കു  വേണ്ട .
ആഗോള മാളില്‍ ക്യൂ നിന്നു വാങ്ങാം
ചേലുള്ള പാക്കറ്റിലെന്തും .


കാന്‍സറും രക്താതിമര്‍ദ്ദവും പഞ്ച -
സാരയും കൊളസ്ട്രോളുമങ്ങനെ
എത്രയെത്ര പുത്തന്‍ പദങ്ങള്‍
ചേര്‍ത്തു ജീവിത നിഘണ്ടുവില്‍.

ബോഡിഷേപ്പിനോ  ട്രെഡ്‌മില്ലുണ്ട് 
ഫാസ്റ്റ് ഫുഡ്ഡും മിനറല്‍ വാട്ടറും 
പ്ലാസ്റ്റിക് പൂക്കളും ഫോറിന്‍ മണങ്ങളും
പോരേ നമ്മളും മോഡേണല്ലേ?

3

മാര്‍ക്സിയന്‍തത്ത്വശാസ്ത്രങ്ങള്‍ വേണ്ട 
ഗാന്ധിയും ക്രിസ്തുവും നമുക്കുവേണ്ട .
വേളിയും ബീടരും വേണ്ട  നല്ല 
ജീനുകള്‍ മാത്രം കരുതിവയ്ക്കാം .

പാത്തും പതുങ്ങിയും പെണ്ണിന്‍റെ നഗ്നത 
ഫോണിന്‍റെ യാക്കൊച്ചു സ്ക്രീനിലാക്കാം 
ബ്ലൂടൂത്തുകള്‍ തുറന്നിടാം നല്ല 
വീഡിയോ ക്ലിപ്പുകള്‍ കൈമാറിടാം.

വിരല്‍ത്തുമ്പു തൊട്ടാല്‍ കണ്മുമ്പിലെത്തുന്ന
വെബ്ബിന്‍റെലോകമാഹാ വിചിത്രം !
ഇവയൊക്കെയീയൈറ്റി യുഗത്തിന്‍റെ
നേട്ടങ്ങളെന്നു നമുക്കു പാടാം .


         
                                                                                              2008





Sunday, 25 December 2011

വലക്കണ്ണികളിൽ കാണാത്തത് (കഥ)

           

'ൻജക് കൊടുത്തുറക്കാം'. മരുന്നിന്‍റെ  മണമുള്ള നിഴലുക തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്മനസ്സിനെ പിടിച്ചു നിർത്താനാവുമോ?
മാറോടണയ്ക്കാ കൊതിക്കുമ്പോ കുതറിയോടുന്ന ഒരു നിഴലിന്‍റെ  പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ, എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയി സ്പിരിറ്റിന്‍റെ  മണമുള്ള കണ്ണാടിമാളികയിലേക്ക്ഒന്നെത്തിനോക്കി. അവിടെ നിഴലുകളില്ല, തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങ മാത്രം.
ചുവന്ന പട്ടി പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്എന്‍റെ ശരീരത്തി നിന്നുണ്ടായ ശരീരമാകുന്നു. ചോതഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്മനസ്സിന്‍റെ  പ്രയാണം.
ജീവനെ കണ്ടെത്തണം, ശരീരത്തി തന്നെ കുടിയിരുത്തണം, മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം, നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങ പറയണം, യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
"എന്‍റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു".
"നിന്‍റെ തണുപ്പു മാറ്റാ നെഞ്ചിലെ ചൂടുപോരാ?'
'സ്നേഹത്തിന്‍റെ ചൂട്എന്നെ ദുർബലനാക്കും.'
കരൾച്ചെപ്പിൽ അടച്ചുവച്ചതു കടലോളം സ്നേഹം. ർക്കു വേണ്ടി?
 തിരിഞ്ഞു നടക്കുമ്പോ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോ അവന്‍റെ  ഹൈടെക്റൂം മാത്രമായിരുന്നു ലക്ഷ്യം. മുറിക്കുള്ളി വി..പി സൂട്ട്കേസി അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറി പൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോ മാത്രമല്ല, സി.ഡി.യിലെഴുതിയ കത്തും വേസ്റ്റ്ബാസ്ക്കറ്റി കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്‍റെ  റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുക പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടു കിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുക നിശ്ചലമാകുന്നതു കണ്ടിരിക്കാ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കി ജാക്സനും കരീനാകപൂറും ആരാധകന്‍റെ വേർപാടിൽ വേദനിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്കു താളംപിടിച്ച 'പിങ്ക്‌'* നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളി, സ്വയം തീർത്ത ചുവരുകൾക്കുള്ളിൽ ചലനമറ്റു കിടക്കുകയാവും.
മെർലിൻ ൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പി നിന്നിറങ്ങി ഹോളിവുഡിലേക്കു തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർസ്പോർട്ട്സ്ബൈക്കുകളുടെ ചിത്രങ്ങ-യമഹയുടെ ഡെൽറ്റാബോക്സ്‌, സുസൂക്കിയുടെ മോട്ടു...
പുറകി മറഞ്ഞുനിന്നുകൊണ്ട്അവ വിളിക്കുന്നു- 'ക്രൂരീ....'
ർദ്ധിച്ച അഭിമാനത്തോടെ അവ പറയുന്നു:-
'എനിക്ക്യമഹയുടെ നാഷണ ടീമി സെലക്ഷ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നത്ഏതാവണ്ടിയെന്നറിയാമോ? ടീം ക്യാപ്റ്റന്‍റെ  സ്വന്തം .ഡി. ഇതാദ്യത്തെ ചവിട്ടുപടി, അവസാനത്തേത്ഫോർമുല-1, ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാ പിന്നിവിടെ ആരാ ഉള്ളത്‌...ദി ഒള്ളി ഇന്ത്യ യൂത്ത്‌...ആഷിഷ്ദി ഗ്രേറ്റ്‌'.
'നിന്‍റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലും ഒടിഞ്ഞു കിടന്നാലേ നോക്കാ ഞാനല്ലേയുള്ളു. റാലിം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്നു വല്ലതും പഠിക്ക്‌.
'താൽപര്യമുള്ളതൊന്നും ചെയ്യാൻപറ്റില്ലെങ്കിൽ ഭൂമിക്കുഭാരമായി ജീവിച്ചിട്ടെന്തുകാര്യം?'
പറഞ്ഞതിന്‍റെ  പൊരു മനസ്സിലാക്കിയപ്പൊഴെക്കും ഒരിക്കലും മടങ്ങിവരാ പറ്റാത്തവിധം അവ ലക്ഷ്യത്തോടടുത്തിരുന്നു!
'ജീവിതം നിരർത്ഥകം....' അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്‍റെ  അലയൊലി.
ഉഷ്ണക്കാറ്റിന്ബ്രൂട്ടിന്‍റെ  ഹൃദ്യഗന്ധം.
ഓടിയോടി ഞാനെത്തിയത്എവിടെയാണ്‌?
കയ്യി കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നി!
ഒരു ചെറുപ്പക്കാരനെ പോത്തിന്‍റെ  പുറത്തെഴുന്നള്ളിച്ചു കൊണ്ട്യമദൂത വരവായി. യുവകോമള വാട്ടേഴ്സിന്‍റെ* വരിക ഉരുവിട്ടുകൊണ്ടേയിരിക്കുന്നു:-
'ജീവിതം ഒരു പേടിസ്വപ്നം...'
അതെ, അതവ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളി വലക്കണ്ണികളി നിന്ന്ർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
'ഇവനെ യമപുരിയി പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം.'-
ഞാ യമദൂതനോടഭ്യർത്ഥിച്ചു.
'ഇവ .ടി.വിപ്ലവത്തിന്‍റെ രക്തസാക്ഷി, നിങ്ങൾക്ക്ഇവന്‍റെ പേരി സ്മാരകം പണിയാം, ആണ്ടുതോറും അനുസ്മരണം നടത്താം.' യമദൂത പരിഹസിച്ചു.
'എന്ത്‌? വസുന്ധരയി .ടി.വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവ ആശ്ചര്യപ്പെട്ടു.
'ഭൂമിയി ഇപ്പോ യാന്ത്രികയുഗമാണു പ്രഭോ, ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ട ശ്യംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ട. ഊട്ടാനും ഉറക്കാനും യന്ത്രങ്ങ. .ടി.ജ്വരത്തിന്‍റെ  വൈറസുക യുവമസ്തിഷ്കങ്ങളി പടന്നുകയറുകയാണ്‌. സൈബ കുറ്റകൃത്യങ്ങ ർവ്വത്ര. വിഷാദരോഗികളുടെ സ്വന്തംനാട്ടി സ്വയംഹത്യക നിരവധി. പ്രിയ വസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.'
അതുകേട്ട്യമദേവ ഉറക്കെയുറക്കെ ചിരിച്ചു, പരിഹാസത്തിന്‍റെ  പൊട്ടിച്ചിരി.
" നിമിഷം മുത ഇവ നമ്മുടെ നിയന്ത്രണത്തിലാണ്ഡേറ്റാറൂമിൽ കെട്ടിയിട്ടേക്കുക."
യമദേവന്‍റെ  ൽപനകേട്ട്യുവജീവ ഞെട്ടിവിറച്ചു. അവ നിസ്സഹായനായി എന്നെ നോക്കി.
'എന്‍റെ  മകനെ വിട്ടു തരു, അവനെ കെട്ടിയിടരുതേ', ഞാ യമദേവന്‍റെ  കാൽക്കൽ വീണപേക്ഷിച്ചു.
' ഭ്രാന്തിയെ കൈകാലുക ബന്ധിച്ച്കത്തുന്ന അഗ്നിയിലെറിയുക'
യമദേവ ൽപിച്ചു.
'ഞാ ഭ്രാന്തിയല്ലാ...'
ഞാ ഉച്ചത്തി വിളിച്ചു പറഞ്ഞു.
അതുകേട്ട്യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്ഞാ തിരിഞ്ഞോടി.
ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ-
മരുന്നിന്‍റെ മണമുള്ള നിഴലുകൾക്കു നടുവി!
         
                                    ************