Wednesday 17 June 2015

പുസ്തകപരിചയം - ഡിസൈനര്‍ബേബി - മുഖം.കോം


This Novel tells the story of Anithara, the first three parent child. She has  one father and two mothers ( one Geno Mother and one Mito Mother).



Online പ്രസിദ്ധീകരണമായ മുഖം.കോം -ല്‍ ഡിസൈനര്‍ ബേബിയെക്കുറിച്ച് വന്ന അവലോകനം ...

ഡിസൈനര്‍ ബേബി
posted on May 25, 2015 in സംസ്കാരികം.

പുസ്തകപരിചയം
റിയാലിറ്റിഷോയിലെ റാമ്പിലൂടെ കൊഞ്ചികുഴഞ്ഞു കൊണ്ടടിവെച്ചുനീങ്ങിയ കുഞ്ഞുമുഖങ്ങളില്‍ നിന്നും കണ്ണെടുക്കാനാവാതെ അവളിരുന്നു- നീരജ …. തനിക്കും വേണമൊരു “ക്യൂട്ട്‌ബേബി” അവള്‍ മനസ്സിലുറപ്പിച്ചു…… ഭര്‍ത്താവായ സുമേഷിന്‍റെ  ബാല്യകാല സുഹൃത്തും വന്ധ്യതാ ചികിത്സയില്‍ അഗ്രഗണ്യനുമായ ഡോക്ടര്‍ സിദ്ധാര്‍ത്ഥിന്‍റെ  മുന്നിലെത്തിയതോടെ അവളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ വളര്‍ന്നു…..
മനുഷ്യമനസ്സില്‍ വിസ്മയം ജനിപ്പിക്കുന്ന കുടുംബബന്ധങ്ങളില്‍ പുതിയ സമവാക്യങ്ങള്‍ക്കിടവെക്കുന്ന ശാസ്ത്രസത്യത്തെ അതിന്‍റെ  വൈകാരിക പ്രക്ഷുബധതയോടുകൂടി തന്നെ അവതരിപ്പിക്കുന്നു  കഥാകാരിയായ എസ്.സരോജം. ശാസ്ത്ര വിഷയങ്ങളെ സാമൂഹ്യ പ്രതിബദ്ധതയോടെ നിരീക്ഷിക്കുന്ന സരോജം സമീപഭാവിയില്‍ നാം ചര്‍ച്ച ചെയ്യാനിടയുള്ള ഡിസൈനര്‍ ബേബി (ഒരച്ഛനും രണ്ടമ്മയും ചേര്‍ന്ന ബേബി )യെന്ന ശാസ്ത്രസത്യത്തെ തന്‍റെ  നോവലിലൂടെ വായനക്കാര്‍ക്ക് പങ്കുവെക്കുമ്പോള്‍ സദാചാരത്തിന്‍റെ  കാവലാളുകളായി ചമയുന്നവര്‍ക്ക് ഞെട്ടലുണ്ടാവാം.
 പക്ഷേ ഭാവനകള്‍ക്ക് അതിരിടാത്ത വായനക്കാര്‍ക്ക് ഈ കൃതി ഒരു മുതല്‍കൂട്ടു തന്നെയാണ്.
“ബാദ്ധ്യതകളില്ലാത്ത, ഉപാധികളില്ലാത്ത സൗഹൃദലോകത്തില്‍ നിന്നുകൊണ്ട് അതിനപ്പുറത്ത് മറ്റൊരു ജീവിതപരിസരം തേടുകയാണ് താന്‍” എന്ന് നീരജയെകൊണ്ട് പറയിപ്പിക്കുന്ന നോവലിസ്റ്റ് സ്ത്രീ പുരഷബന്ധങ്ങളിലെ നവകാഴ്ച പ്പാടുകളേയും ചേര്‍ത്തു പിടിക്കുന്നു. പ്രഭാത് ബുക്‌സ് പുറത്തിറക്കിയ ഡിസൈനര്‍ബേബി ഈ വിഷയം കൈകര്യം ചെയ്യുന്ന ആദ്യത്തെ നോവലാണ്.


5 comments: