Monday 16 February 2015

"ബൈട്ടോ ബഹന്‍ജീ .." (കാശ്മീര്‍യാത്ര - ഒരനുഭവം - തുടര്‍ച്ച )



ജമ്മുവിൽ നിന്ന് വെളുപ്പിന് അഞ്ചു മണിക്ക് ബസ്സില്‍ കയറിയതാണ്. ശ്രീ നഗറിലെത്താൻ രാത്രിയാകും. എട്ടുമണി ആയപ്പോഴേക്ക് പ്രഭാതഭക്ഷണത്തിനായി വണ്ടികളെല്ലാം ഒതുക്കിയിട്ടു. ബ്രഡ്ഡും ജാമും പഴവും അടങ്ങിയ പാക്കറ്റും ഓരോകുപ്പി റെയില്‍നീരും ബസ്സിനുള്ളില്‍ത്തന്നെ വിതരണം ചെയ്തു. പലര്‍ക്കും ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ അത്യാവശ്യം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനായിരുന്നു. റോഡരികത്തുള്ള രണ്ടോ മൂന്നോ ചെറിയ പീടികകളൊഴിച്ചാല്‍ അവിടെ മറ്റൊന്നുമില്ല. കുറ്റിക്കാടുകള്‍നിറഞ്ഞ പ്രദേശം. കുറച്ചു താഴെയായി കിലുങ്ങിയൊഴുകുന്ന നീര്‍ച്ചോല. അത്യാവശ്യക്കാര്‍ക്ക് അതുതന്നെ ആശ്വാസം. ഞങ്ങള്‍ ബസ്സില്‍നിന്നിറങ്ങി. ടോയിലറ്റന്വേഷിച്ചുനടന്നു. കാഷ്മീരികളായ ഒരാണും പെണ്ണും ആ വഴി വന്നു. പെണ്‍കുട്ടി പീടികയുടെ പുറകിലുള്ള കുറ്റിക്കാട്ടിലേക്ക് നടന്നു. ചെറുപ്പക്കാരന്‍ പീടികയിലേക്കും. അവളുടെ പിന്നാലെ ഞാനും കാട്ടിലേക്ക് കയറി. വൃത്തിയുള്ള സ്ഥലംനോക്കി അവള്‍ ഇരുന്നു.
‘ബൈട്ടോ ബഹന്‍ജീ.’
മടിച്ചുനിന്ന എന്നെ അവള്‍ പ്രോത്സാഹിപ്പിച്ചു. എന്നിട്ടും ശങ്കിച്ചുനിന്നപ്പോള്‍ അവള്‍ ചോദിച്ചു:
‘ക്യാഹേ ബഹന്‍ജീ..? ഇധര്‍ കോയീ ഹേ?’
ഞാന്‍ ചുറ്റും നോക്കിപ്പറഞ്ഞു: ‘നഹിം’, ആരുമില്ല.
‘അരേ, തും ബൈട്ടോ ബഹന്‍ജീ.’ അവള്‍ ആവര്‍ത്തിച്ചു.
പിന്നെ ഞാനും മടിച്ചില്ല.


No comments:

Post a Comment