Wednesday, 17 July 2013

കല്യാണം(കവിത )










അന്ന്‍............
അവളുടെ
കല്യാണമായിരുന്നു.
ഗ്രഹനില നോക്കി ,
പൊരുത്തം കുറിച്ച് ,
പൊന്നും പണവും
 കണക്കു പറഞ്ഞ്
നിശ്ചയിച്ചുറപ്പിച്ച
കല്യാണമായിരുന്നു.

ഇല്ലാത്ത രാഹുവിന്‍റെ
കാലം നോക്കി ,
അച്ഛനുമമ്മയും
ബന്ധു ജനങ്ങളും
അനുഗ്രഹിച്ചയച്ചതായിരുന്നു ;
ദീര്‍ഘ സുമംഗലീ ഭവ .

അന്ന് ...............
അവളുടെ
ആദ്യരാത്രിയായിരുന്നു .

വൃക്കകളിലൊന്നിനെ
കടല്‍ കടത്തിയതിന്‍റെ
ആലസ്യത്തില്‍
അച്ഛനുറങ്ങുമ്പോള്‍
അവള്‍
കിടപ്പറയിലെ
ഫാനില്‍
ഊഞ്ഞാലാടുകയായിരുന്നു .
സ്വര്‍ണ്ണത്തിന്‍റെ തൂക്കം
ഒരു ഗ്രാം കുറവായിരുന്നു !

No comments:

Post a Comment