Wednesday, 17 July 2013

മഴപ്പാടുകള്‍ (കവിത )










വരണ്ടുണങ്ങിയ മണ്ണിലേക്ക്
ആദ്യം വീണ മഴത്തുള്ളികള്‍
ലയിച്ചു മറഞ്ഞത്
എവിടേക്കാവാം?


അതുണര്‍ത്തിയ മുറിപ്പാടുകള്‍
മായാതെ , മങ്ങാതെ
ഇന്നും ........

മരണത്തിന്‍റെ 
തമോഗര്‍ത്തകവാടത്തില്‍
നിഷ്ട്ടൂരമായ ശൂന്യതയെ
സ്വയംവരിച്ചു നില്‍ക്കുമ്പോഴും
മഴയുടെ താളം
കൂട്ടുവരുന്നതെന്തിന്?
മിന്നല്‍പിണറുകള്‍
വഴികാട്ടുന്നതെന്തിനു ?

അവസാനത്തെ
ആ വെള്ളിടിക്കുവേണ്ടി
കാതോര്‍ക്കുന്നുവല്ലോ
  ഈ നിമിഷത്തിലും !

No comments:

Post a Comment