ആര്‍ദ്രത മുറ്റും സൌഹൃദവാക്കുകള്‍
അമൃതത്തുള്ളികളെന്നതുപോല്‍
അരികെപ്പെയ്യും നേരത്തകലും
അലസമകല്‍ച്ച വിചാരങ്ങള്‍.
ജീവിതസാഗരമതിലൊരു മുത്തായ്
ജന്മമെടുത്തൊരു സൌഹൃദമേ,
ജനിമൃതിതന്‍ കാലപ്പൊരുളുകളില്‍
ജീവിതമോഹമണപ്പതു നീ.
ഉള്ളില്‍ വീണൊരു ജലബിന്ദുവിനെത്ത–
ന്നുള്ളില്‍ നൊന്തുവളര്‍ത്തി മിനുക്കി
മുത്തായ് മാറ്റും ചിപ്പി കണക്കെ സജ്ജന-
ഹൃത്തില്‍ വിളയും സൗഹൃദമുത്ത്.
സ്വാര്‍ത്ഥത താളപ്പിഴ ചേര്‍ത്തെന്നാലും
സൌഹൃദമുള്ളില്‍ വിങ്ങിപ്പുലരും;
സ്മൃതിതീരങ്ങളിലലയും ഹൃദയം
സുഗമസമാഗമമിച്ഛ്‌ക്കും.
ജീവനില്‍
പുതുമഴ പെയ്യിക്കും സ്നേഹ-
വിലാസംതാനീ സൌഹൃദരാഗം.
വേര്‍പിരിയും നേരത്തോളം മര്‍ത്യന്‍
സ്നേഹത്തിന്‍ വിലയറിയില്ല.
വില പറയാത്തൊരു നിധിയായതു
കരളില്‍ കരുതണമതിധന്യം.
ഇന്നിന്നോര്‍മ്മ സുഗന്ധമതല്ലോ നല്ലോ-
രിന്നലെയുടെ സ്നേഹവസന്തം.
മനോഹരമായ കവിത
ReplyDeleteനന്ദി , വായിച്ചതിനും അഭിപ്രായം കുറിച്ചതിനും .
ReplyDeleteനല്ല കവിത
ReplyDeleteനന്നായി ആശംസകള്‍
ReplyDelete