രസിച്ചു പാനംചെയ്തു മദിക്കാന്‍
കൊതിച്ചു ചുണ്ടില്‍ചേര്‍ത്തു ചഷകം ;
രുചിച്ചുനോക്കേ പളുങ്കുപാത്രം
നിറച്ചു കയ്പ്പിന്‍ കൊഴുപ്പു മാത്രം !
തപിച്ചു, ദൂരേക്കെറിഞ്ഞുടയ്ക്കാന്‍
നിനച്ചുപോയൊരു മാത്ര ഞാനും .
വിറച്ചു കാലുകള്‍, തളര്‍ന്നു ഗാത്രം
തരിച്ചുനിന്നെന്‍ തരള ചിത്തം .
ഉദിച്ചു സൂര്യന്‍ കറുത്ത വാനില്‍,
ചലിച്ചു ജീവിതരാശിചക്രം .
വസിച്ചു പൂമരച്ചില്ലയേറി
രമിച്ചു കാമുകപ്പക്ഷിവൃന്ദം !
തുടിച്ചുതാരിളം മേനി,യഴകില്‍
ശയിച്ചു,രതിപൂത്തുമഞ്ചലില്‍ !
മദിച്ചു മായിക ഭാവമാര്‍ന്നു
രചിച്ചു ബന്ധുരഭാവഗീതം .
ചിരിച്ചു പൌര്‍ണ്ണമിയന്നു മെല്ലെ
കഥിച്ചു നിര്‍ണ്ണയമാ രഹസ്യം :
ജ്വലിച്ചു നില്‍ക്കും പകലിനന്ത്യം
കുറിച്ചു രാവും വന്നുചേരും .
ഗ്രഹിച്ചു മേവുകപ്രപഞ്ചസത്യം
കുടിച്ചു തീര്‍ക്കുക ചില്ലുപാത്രം .
മറിച്ചുതോന്നിയതബദ്ധമല്ലീ
ജനിച്ചുവെന്നാല്‍ മരിക്കുമല്ലോ !
VALARE NALLA ORU BHAAVA GEETHAM..ALLE MADAM..
ReplyDeletenice one....
ReplyDeleteDear friend Saroj,
ReplyDelete'Chillu paatram' kavitha vaayichu.kurachu samsayagal tonni.."Karutha vaanil" sooryanudichu??????????,Rathi poothathu Manjalilo atho "Manjathilo".......pinne, "chillu paatram kudichu theerkayo"..??
തുടിച്ചുതാരുടലഴല്‍പ്പരപ്പില്‍
ReplyDeleteശയിച്ചു,രതിപൂത്തുമഞ്ചലില്‍ ! ഈ വരികളില്‍ ഒരു താളപ്പിഴ തോന്നുന്നില്ലേ? ഇതിവൃത്തം നന്നായി. എത്ര കയ്‌പു നിറഞ്ഞതായാലും ഈ ജീവിതമാകുന്ന പാനപാത്രം കുടിച്ചു തീര്‍ത്തല്ലേ പറ്റൂ !
വൃത്തമുള്ള കവിത മിക്കവാറും മരിച്ചു കഴിഞ്ഞു. പിന്നെയല്ലേ പ്രാസം. കവിതയിലെ പ്രാസം വായനാസുഖം തരുന്നു.
ReplyDelete