കാമുകൻ പറഞ്ഞു :
നിനക്കു പ്രണയിക്കാനറിയില്ല .
അയൽക്കാരൻ പറഞ്ഞു :
നിനക്കു സ്നേഹിക്കാനറിയില്ല .
കൂടെപ്പിറപ്പുകൾ പറഞ്ഞു ;
നിനക്കു ജീവിക്കാനറിയില്ല .
അവർ പറഞ്ഞത്
എന്നെക്കുറിച്ചാണോ ?
ആയിരിക്കാം ;
കടമകൾ തീർത്ത തടവറയിൽ
എന്നെ
ഞാൻപോലും അറിഞ്ഞില്ലല്ലോ !
ആരാണു ഞാൻ ?
ആരാണു ഞാൻ ?
ആരോ ഒരാൾ പറഞ്ഞു :
സ്വയം അറിയാത്തവരെ
മറ്റാരറിയാൻ ?
കയ്യുടെ കരുത്തു തീർന്നപ്പോൾ ,
കാലിന്‍റെ വേഗം തീർന്നപ്പോൾ ,
വൃദ്ധസദനത്തിലെ
കൂട്ടുകാർ പറഞ്ഞു :
വലിച്ചെറിയപ്പെട്ട
പാഴ്വസ്തുവാണു നീ .
നിനക്കു പ്രണയിക്കാനറിയില്ല .
അയൽക്കാരൻ പറഞ്ഞു :
നിനക്കു സ്നേഹിക്കാനറിയില്ല .
കൂടെപ്പിറപ്പുകൾ പറഞ്ഞു ;
നിനക്കു ജീവിക്കാനറിയില്ല .
അവർ പറഞ്ഞത്
എന്നെക്കുറിച്ചാണോ ?
ആയിരിക്കാം ;
കടമകൾ തീർത്ത തടവറയിൽ
എന്നെ
ഞാൻപോലും അറിഞ്ഞില്ലല്ലോ !
ആരാണു ഞാൻ ?
ആരാണു ഞാൻ ?
ആരോ ഒരാൾ പറഞ്ഞു :
സ്വയം അറിയാത്തവരെ
മറ്റാരറിയാൻ ?
കയ്യുടെ കരുത്തു തീർന്നപ്പോൾ ,
കാലിന്‍റെ വേഗം തീർന്നപ്പോൾ ,
വൃദ്ധസദനത്തിലെ
കൂട്ടുകാർ പറഞ്ഞു :
വലിച്ചെറിയപ്പെട്ട
പാഴ്വസ്തുവാണു നീ .
This comment has been removed by a blog administrator.
ReplyDeleteThanq for Your comment.One title removed.
ReplyDelete