എന്തുപേരിട്ടു വിളിക്കണം?
ദ്വാപരയുഗത്തിലെ
രാധയല്ലവള്‍
ത്രേതായുഗത്തിലെ
സീതയല്ലവള്‍
മുനിശാപമേറ്റ
അഹല്യയുമല്ലവള്‍; കപടസദാചാരികളുടെ
കല്ലേറുകൊണ്ട്
നൊന്തുതളര്‍ന്ന്
സാന്ത്വനമറിയാതെ
തനിച്ചുറങ്ങുന്നവള്‍;
പ്രണയംതുടിക്കുന്ന കരളും
വെന്തെരിയുന്ന വയറും
ആരുംകാണാതെ
മറച്ചുവയ്ക്കുന്നവള്‍.
ഏകാന്തതയില്‍ പകര്‍ന്നിട്ട
ഹൃദയാക്ഷരങ്ങള്‍ക്കരികില്‍
ഒരുസ്‌നേഹസ്പര്‍ശത്തിനായി
കാത്തുകാത്തിരിക്കുന്നവളെ
എന്തുപേരിട്ടുവിളിക്കണം?
No comments:
Post a Comment