ഇടുക്കി , കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലായി വ്യാപിച്ചു കിടക്കുന്ന മലയോരവിനോദസഞ്ചാര കേന്ദ്രമാണ് വാഗമണ്‍. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന മലകളും. കിഴുക്കാം തൂക്കായ മലയരികുകളും പാറക്കെട്ടുകളും വെട്ടിയരിഞ്ഞു നിര്‍മ്മിച്ച വീതികുറഞ്ഞതും കൊടും വളവുകളുള്ളതുമായ റോഡിലൂടെയാണ് യാത്ര. പശ്ചിമഘട്ടത്തിന്‍റെ അതിരില്‍ സമുദ്രനിരപ്പില്‍നിന്ന് ആയിരത്തി ഒരുന്നൂറു മീറ്റര്‍ (മൂവായിരം അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. വേനല്‍ക്കാലത്ത് പകല്‍ച്ചൂട് പത്തു മുതല്‍ ഇരുപത്തിമൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാകാറു ണ്ട്. കേരളത്തിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് ഈ ഹില്‍സ്റ്റേഷന്‍ അറിയപ്പെടുന്നത്.
നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണ് വാഗമണ്‍! കോട്ടയം - കുമളി റോഡിലൂടെ കുട്ടിക്കാനം ഏലപ്പാറ വഴി വേഗം വാഗമണ്ണി ലെത്താം. പ്രകൃതി ഭംഗിയും മലമ്പാതയുടെ ഭീതിദാവസ്ഥയും പരമാവധി ആസ്വദിക്കണമെന്ന്‍ കരുതി പുറപ്പെടുന്ന സാഹസപ്രിയര്‍ ഈരാറ്റുപേട്ട -തീക്കോയ് വഴി പോകുന്നതാണ് കൂടുതല്‍ നന്ന് ; ദൂരം ഇത്തിരി കൂടുതലാണെന്നത് ഒരു പ്രശ്നമേയല്ലല്ലോ. ഈരാറ്റുപേട്ടയില്‍നിന്നും 28 കിലോമീറ്റര്‍ കിഴക്കാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി, റയില്‍വേ സ്റ്റേഷന്‍ കോട്ടയം.
തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാ ടുകള്‍, എന്നിവയാണ് വാഗമണ്ണിലെ പ്രധാന കാഴ്ചകള്‍. തങ്ങള്‍മല , മുരുക ന്‍മല , കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹര മായ ഹില്‍സ്റ്റേഷനാണ് വാഗമണ്‍. മലകയറ്റത്തിനും ട്രെക്കിങ്ങിനും പാരഗ്ലൈ ഡിങ്ങിനും പറ്റിയ ഇടം. തങ്ങള്‍മല മുസ്ലിങ്ങളുടെയും മുരുകന്‍മല ഹിന്ദുക്ക ളുടെയും കുരിശുമല ക്രിസ്ത്യാനികളുടെയും തീര്‍ഥാടനകേന്ദ്രങ്ങളാണ്. ഉദാത്തമായ മതേതരമാതൃക! സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ മലകയറ്റം വളരെ ക്ലേശകരമായ സാഹസം തന്നെയാണെന്ന് പറയാതെ വയ്യ.
പ്രശസ്ത വാസ്തുശില്‍പ്പിയായ ലോറിബേക്കര്‍ 1968 - ല്‍ കുരിശുമലയില്‍ പണിതീര്‍ത്ത ചെലവ് കുറഞ്ഞതും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായതുമായ പഴയ ദേവാലയമാണിത്. ബലക്ഷയം സംഭവിച്ചതിനാല്‍ അടുത്തകാലത്ത് ഈ ദേവാലയം പൊളിച്ച് അതേമാതൃകയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിശ്രമസ്ഥാനമാണ് ഇവിടത്തെ പൈന്‍മരക്കാടുകള്‍. ഇരുപതു വര്‍ഷം പ്രായമെത്തിയാല്‍ പൈന്‍ മരങ്ങള്‍ വെട്ടിമാറ്റും. വെട്ടിമാറ്റുന്ന പൈന്‍മരത്തിന്‍റെ പള്‍പ്പ് ഉപയോഗിച്ചാണ് കറന്‍സി അച്ചടിക്കാനുള്ള പേപ്പര്‍ നിര്‍മ്മിക്കുന്നത് .
പൈന്‍മരക്കാടുകള്‍ക്കടുത്താണ് ഒരുകാലത്ത് വാഗമണ്ണിന്‍റെ
പ്രശസ്തിക്ക് കാരണമായിത്തീര്‍ന്ന ഇന്‍ഡോ- സ്വിസ്സ് പ്രോജക്റ്റ് (കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം) സ്ഥിതിചെയ്തിരു ന്നത്. ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകളായി രൂപം മാറിയിരിക്കുന്നു . സമീപത്തായി ഒരു കാര്‍ഷിക കോളേജുമുണ്ട് .
(തുടരും)
super... വളരെ നന്നായിട്ടുണ്ട് ...
ReplyDelete