Wednesday, 6 August 2014

പ്രണയം (കവിത)








                  
                                                                ആണും പെണ്ണും
കാമമെന്ന
അടിസ്ഥാന ശിലമേല്‍
പണിതുയര്‍ത്തുന്ന
സങ്കല്പ ഗോപുരം .


ആവേശമാറിയാല്‍
നൂറു നൂറു നുണകളാല്‍
ആണയിട്ടുറപ്പിക്കുന്ന
ആത്മവഞ്ചന .  

ഒടുവില്‍
പരസ്പരം
പഴിചാരി
പിരിയാം .

അല്ലെങ്കില്‍
ആദര്‍ശപ്രണയമെന്ന
ബലിക്കല്ലില്‍
തലവച്ചു കിടക്കാം .

2 comments: