ഓണനാളിലാ പാതാളംവിട്ട്
മാവേലിത്തമ്പുരാന്‍ നാട്ടിലെത്തി
മുഖംമൂടി വയ്ക്കാത്ത തമ്പുരാനെ
നീതിപാലകര്‍ വിലങ്ങുവച്ചു.
പ്രജകളെ കാണുവാന്‍ പോണമിന്ന്
തിരുവോണമല്ലേ, മറന്നുപോയോ?
മറന്നതല്ലെന്റെ തമ്പുരാനേയീ
നാട്ടിലെല്ലാം കൊറോണയാണേ
സ്വര്‍ണ്ണക്കിരീടവുമോലക്കുടയും
ഒന്നും കൊറോണയ്ക്ക് പേടിയില്ല
അടച്ചിരിപ്പാണ് പ്രജകളെല്ലാം
സമ്പര്‍ക്കമേതും പാടില്ലയിപ്പോള്‍
നല്ലൊരു മുഖംമൂടി വച്ചുവന്നാല്‍
അകലത്തുനിന്ന് കണ്ടുമടങ്ങാം.
മാവേലി ചിന്തയിലാണ്ടുനിന്നു...
പിന്നെ മൊഴിഞ്ഞു വിനയപൂര്‍വം:
മുഖംമൂടിയണിയാനറിഞ്ഞുകൂടാ
അകലംപാലിച്ചും ശീലമില്ല.
പാതാളത്തേക്ക് മടങ്ങിക്കൊള്ളാം
പണ്ടത്തെയോര്‍മ്മകള്‍ മാത്രംമതി.
No comments:
Post a Comment