പ്രണയംപൂക്കും വനികയിലവളൊരു
വാടാമല്ലികയായി;
സഹജ ജീവിത കഥകള്‍
പാടുന്ന
കാവ്യസാധകമായി .
വേനല്‍ത്തിരകളില്‍ നീന്തിവരുന്നൊരു
കാമുകഹൃദയം പൂകാന്‍
മിന്നുംമിഴിയില്‍ കവിതയുമായവള്‍
കാത്തുനില്‍ക്കുകയായി.
ഹൃദയം ചിന്തിയ കാവ്യനിലാവില്‍
മുങ്ങിയലിഞ്ഞു കിടന്നപ്പോള്‍
വേനല്‍ക്കഥകള്‍
മറന്നവളുള്ളില്‍
മഴവില്‍പ്പൂക്കള്‍ വിരിഞ്ഞു.
No comments:
Post a Comment