Wednesday, 18 March 2015

രതി (കവിത)


















ഉടലാവരണങ്ങള്‍
ഉരിഞ്ഞെറിഞ്ഞ്
ഉരഗങ്ങളെപ്പോലെ
പിണഞ്ഞു പുനഞ്ഞ്
ഉന്മാദത്തിന്‍റെ
ഉഷ്ണമേഖലയില്‍നിന്ന്‍
ഉയിരിന്‍റെ മോക്ഷതീരത്തിലേക്ക്
ഒരു തീര്‍ത്ഥയാത്ര.

Monday, 16 March 2015

വേനല്‍മഴ (കവിത)















കൃത്രിമ സ്നേഹവും
വേനല്‍മഴയും
ഒരുപോലെ :
ഇടിവെട്ടിപ്പെയ്യും ,
ഓടച്ചാലുകള്‍ കീറി
ഓടിയകലും.

Friday, 13 March 2015

ഏകാന്തത (കവിത)


ആഴത്തിലേറ്റ
ആഘാതങ്ങള്‍
മനസ്സിന്‍റെ
സമനില തെറ്റിച്ചപ്പോഴാണ്
ഏകാന്തതയുടെ
വിരല്‍ത്തുമ്പുകള്‍
തഴുകിയുറക്കിയത്.
ഒരിക്കലും ഉണരരുതേയെന്ന്‍
പ്രാര്‍ത്ഥിച്ചതും
അപ്പോഴായിരുന്നു .