കോടിക്കണക്കിന് ന്യൂറോണുകള്‍
അടുക്കിവച്ചിരിക്കുന്ന
നിന്‍റെ തലച്ചോറില്‍
ഏതോ ഒന്നിനുണ്ടായ
നേരിയ തകരാറ്.....
ഒന്നും ചെയ്യാനാവതില്ലാതെ
ഒരു പഴംതുണിക്കെട്ടുപോലെ
ഒതുങ്ങിക്കൂടിയ
നിന്‍റെ നാളുകള്‍....
സുഖവും ദുഃഖവും
എന്തെന്നറിയാനാവാത്ത
നിന്‍റെ നിര്‍വികാരത....
അടച്ചിട്ട മുറിയില്‍
ആരും കൂട്ടിനില്ലാതെ
ചങ്ങലയില്‍ കുരുങ്ങിയ
നിന്‍റെ വിഹ്വലതകള്‍....
നീ കണ്ട മായക്കാഴ്ചകള്‍.....
നീ കേട്ട അശരീരികള്‍.....
നീയനുഭവിച്ച പീഡകള്‍....
ദണ്ഡനങ്ങളില്‍
ഭയന്നു വിറച്ച
നിന്‍റെ തിരിഞ്ഞാക്രമണങ്ങള്‍....
അഭയം തേടിയുള്ള
നിന്‍റെ ഒളിച്ചിരിപ്പുകള്‍......
ഇതൊന്നുമറിയാതെ
നിന്നെ
'ഭ്രാന്തി'യെന്നു വിളിച്ച
ഭ്രാന്തന്മാര്‍ക്ക്
മാപ്പു നല്‍കുക.
Very nice poem...
ReplyDelete