Sunday, 21 September 2014

മണല്‍ക്കല്ലുകൊണ്ടൊരു മിനാരം (യാത്ര)


'സീറോ പോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍  






              മണല്‍ക്കല്ലിന്‍റെ കട്ടകള്‍കൊണ്ടു നിര്‍മ്മി ച്ച ഏറ്റവും ഉയരം കൂടിയ ഗോപുരമാണ് കുത്തബ്മിനാര്‍. ഡല്‍ഹിസുല്‍ത്താനായിരുന്ന ഖുത്ബ്‌ദീന്‍ ഐബക്ക് (അടിമ വംശം) 1199–ല്‍ ആണ് മിനാറിന്‍റെ ആദ്യനില പണികഴിപ്പി ച്ചത്. പിന്നത്തെ നാലു നിലകള്‍ സുല്‍ത്താന്‍ ഇല്‍തുമിഷിന്‍റെ കാലത്തു നിര്‍മ്മിച്ചതും മുകളിലത്തെ രണ്ടു നിലകള്‍ ഫിറോസ്‌ ഷാ തുഗ്ലക്ക് വെണ്ണക്കല്ലു കൊണ്ട് നിര്‍മ്മിച്ചതുമാണ്. ചുവന്ന മണല്‍ക്കല്ലിന്‍റെ കട്ടകള്‍കൊണ്ട് നിര്‍മ്മിച്ച ഗോപുരച്ചുവരില്‍ നിറയെ അറബിവാക്യങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. 
            മിനാരത്തിന്‍റെ ആകെ ഉയരം എഴുപത്തിരണ്ടര മീറ്ററാണ്. അകത്ത്‌ 379 പടികളുണ്ട്. ഇടിമിന്നലേറ്റ് ഗോപുരത്തിന് പലപ്പോഴും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തീര്‍ത്ത് മഹത്തായ ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു. മനോഹരമായ ചെടികളും പൂക്കളും മിനാറിന്‍റെ പരിസരത്തെ കൂടുതല്‍ ആകര്‍ ഷകമാക്കുന്നു. പ്രവേശന കവാടമായ അലൈ ദര്‍വാസയ്ക്ക് മുമ്പിലുള്ള ഫലകത്തില്‍ ഗോപുരത്തിന്‍റെ നിര്‍മ്മാണവിവര ങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. സമീപത്തായി നമ്മുടെ ചെമ്പകത്തോട് സമാനമായ ഒരു പൂമരവും നില്‍പ്പുണ്ട്. അടുത്തകാലത്ത് സന്ദര്‍ശ കരുടെ തിക്കിലും തിരക്കിലും പെട്ട് ചിലയാളുകള്‍ മരണപ്പെടു കയുണ്ടായി. അക്കാരണത്താല്‍ ഗോപുരത്തിന്‍റെ അകത്തേക്കുള്ള പ്രവേശനം നിരോധി ച്ചിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നേരിട്ടു സംരക്ഷിച്ചു പോരുന്ന World Heritage Site അഥവാ ലോകപൈതൃകങ്ങളിലൊന്നാണിത്. 

             ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്താണ് വിശ്വ പ്രസിദ്ധമായ കുത്തബ്മിനാര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ആയിരക്കണ ക്കിന് വിമാനങ്ങള്‍ നിത്യേന തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പറന്നുയരുകയും പറന്നിറങ്ങുകയും ചെയ്തിട്ടും ഇത്രയും ഉയരമുള്ള കുത്തബ്മിനാറിന് ഇതുവരെ യാതൊരു തകരാറും സംഭവിച്ചിട്ടില്ല.

           കുത്തബ് മിനാറിനടുത്തുള്ള ഇരുമ്പുസ്തൂപം ലോകപ്രസി ദ്ധമായ ഒരു വിസ്മയമാണ്. 1600 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും കാറ്റോ വെയിലോ മഞ്ഞോ മഴയോ ഒന്നും ഈ തൂണിനെ തുരുമ്പിക്കാന്‍ അനുവദിച്ചിട്ടില്ല. ഏറ്റവും ശുദ്ധമായ ഇരുമ്പുകൊണ്ടാ ണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 7.20മീറ്റര്‍ ഉയരവും 6 ടണ്‍ ഭാരവുമുണ്ട്. മുകളറ്റത്ത് ഒരു ചെറിയ ദ്വാരമുണ്ട്. സ്തൂപ ത്തിലെ ലിഖിതങ്ങളനുസരിച്ച് ഇത് ചന്ദ്രഗുപ്തവിക്രമാദിത്യന്‍റെ കാലത്ത് നിര്‍മ്മിച്ച വിജയസ്തംഭം ആയിരിക്കാനാണ് സാദ്ധ്യതയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതല്ല, ഏതോ പഴയ വിഷ്ണുക്ഷേതത്തിലെ കൊടിമരമായിരിക്കാ മെന്നും അഭിപ്രായമുണ്ട്. ഈ തൂണിന്മേല്‍ ശരീരംതൊട്ടു വലംവച്ചാല്‍ അഭീഷ്ടസിദ്ധി കൈവരുമെന്ന് ഒരു വിശ്വാസമുണ്ടത്രെ. അതുകൊണ്ടാവാം ആരും തൊടാതിരിക്കാന്‍ ചുറ്റിനും വേലികെട്ടിയിരിക്കുന്നത്! വിയര്‍പ്പു പറ്റി തുരുമ്പിച്ചാലോ എന്ന് സംശയമുള്ളതുകൊണ്ടാണ്‌ വേലികെട്ടി
സംരക്ഷിച്ചിരിക്കുന്നത് എന്ന് സൂക്ഷിപ്പുകാരുടെ വിശദീകരണം.
          കഥ എന്തായാലും സ്തൂപം ആരുണ്ടാക്കിയതായാലും ഇരുമ്പുരുക്കി ശുദ്ധിചെയ്യുന്ന സാങ്കേതികവിദ്യ എ.ഡി.നാലാംനൂറ്റാണ്ടു മുതല്‍ക്കേ ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ ഇരുമ്പുതൂണ്‍.

Thursday, 18 September 2014

THE YAKSHI AND HER LOVER (story) S.Sarojam



               (Dear Readers, this is my own translation of my Malayalam story 'Yaksharagam'.  written in .2007 and the original story is published in the book..ആകാശത്തേക്ക് പറക്കുന്ന അക്ഷരങ്ങള്‍.)
           
            He stood in front of her. It was a public place and she was naked too.
      It was his habit to stand with staring eyes  in front of  beautiful statues, especially of women. Ofcourse, he was a  young fellow  with full passion  for the huge statues. He used to enjoy the structural beauty of the extraordinary  creations  at different angles and at different visinities.  His beauty crazed mind  used to depict the enchanting  beauties  and  mysteries of  the  faminine nature on those  female statues.  Sometimes he  even dreamed to be their play-mate  and had wonderful experiences of  lust with them. It was in such a dream vision that the beautiful ‘YAKSHI’ entered his mind and her naked beauty  heated his bloodvessels.
     He had heard that ‘YAKSHI’ is the prime example of the wonderful imagination and artistic perfection  of the renowned Indian sculptor and he wished to experience it with his own eyes. That is why he came here  from miles and miles away.
Oh the ‘YAKSHI!  The enchanting  figure carved out of a single piece of rock!
   He fixed his eyes open on her  and wondered:
What may be the feminine emotions that inspired the sculptor as he carved  this lively figure!
       He wondered and wondered:  How to express my admiration to the great  sculptor!  How to congratulate him for filling the madness of the lusty waves in to the eyes of a rocky woman!
       It is true, the rain and the sun  dimed her shining.  Waterweeds   covered her body as the ashes on burning fire.  But  the fireblowing  structure still remains as  it was.
           His sharp eyes massaged her body  with  burning  lust.   His mind and body craved for her. 
Then he felt as if her rocky body is filling with life . 
 Yes, now, she is  a lonly woman in the midst of a beautiful garden.
‘Hallo, YAKSHI,  How he made your structure so  sexy? By which scale  of beauty he marked your measurements?’ He murmered and hugged her with love and lust.
 Her eyes glittered and her lips moved.
‘Hallo, youngman, are you in love with me ? Or you feel lust only ?’ she asked.
‘I feel both, love and lust.’ He answered.
‘For years I was  looking for a  loving  man like you to disclose my sorrows. That   man…. the great man you admire  is to be blamed  for my  plight; yes, he alone is responsible, the renowned sculptor. Now, he is not even thinking of me . In those days….  I felt  the sound of his hammer and chisel  like a lover’s  heartbeets ; the cutting and smoothing  were  like his gentle touches. He  made me with  great love and care. My heart was filled with joy and pride.   I was dreaming of an everlasting  lovelife with him.
        But alas! At last... he left me here naked  and went away with all my cloths. Iam here  day and night,  waiting and waiting for him. Here…..  oh! I wish I could  shut my eyes and years , or to run away from this place. But where am I to go? Is there any place to shelter the orphans like me ? Who am I to believe? Protectors and slaughters  have the same face. They shower the fragrance of   care and kindness in the daylight. But in the darkness, they shower the foul smell of their dirty lust.  Iam fed up with this life. I wish if I could commit suicide.  But…. I know suicide is not the  means to end the grievance. Iam afraid  if I am  born again to be here like this.  oh!  I can’t  even think of that.’
         On hearing the sad story of the YAKSHI , the burning lust of the youngman melted like snow in the hot sun . With sincere love , he asked her:
‘My dear beauty, tell me what should I do to make you happy?’
‘Youngman, can  you sit by my side as  naked as me, forever?’
He was shocked to hear  her wish.
       She continued: ‘God made all the creatures in pair, isn’t it ? Eve was made from the rib of Adam while he was fast asleep. Why? To make him happy . The man who made me in single  don’t know that? He may not be knowing  the emotions and  feelings of the  statues. He may not be able to hear the cry from the depth of their heart?  Perhaps, he may be a saddist who feel proud and happy at the sorrows and pains of his own creations. ‘
 The youngman couldn’t answer her questions.
‘Dear youngman,  I think you can help me.  Findout where he is and bring him before me. I want to ask  him  loud and loud ‘where is my man? where is my YAKSHA ?’
The youngman  went in search of her creator.
         He saw the great sculptor  smoothing another naked statue in the memorial place of a great poet. It was the statue of a woman  with all the beauties in the universe filled in her body and  all the emotions of nature in her heart.
‘Hey, Master sculptor, why are you  placing  female statues naked  in public places ? This is so cruel.’ The young man shouted.
The  sculptor slowly turned his face and looked at the  youngman rudely. Then he turned to his work.
‘In nature each and every livingbeing is  in pair. But you are creating women  without their lifepartners. Are you  violating  our traditional poetic justice  ‘ma nishadaa…’?’ The youngman  raised his voice.
‘People may see and enjoy the beauty of your creations.  They may  honour you with praises and awards. But I have a request to  the great sculptor- You should be kind enough to put an end to the lonliness of the naked statues.
‘My creations are  beautiful and meaningful because as they  are  so.’ The sculptor replied.
    On hearing the stubborn  reply, the youngman uttered  as if he has made a strong decision  to do something:
‘If so, I will do it.  Before the earth is burned in  grief of these orphaned beauties, I must do it.’
The sculptor stared in anger at the youngman.
 The youngman  walked away with determination.
As the sculptor stood staring at the stubborn youth, an alarming question  entered his mind like a restless wave.
‘Is this youngfellow going to violate my law of creation?’
In haste, he took the chissel .
And like the Perumthacha………



      
  







  

Thursday, 11 September 2014

കാലത്തിന്‍റെ കവിളിലെ കണ്ണീര്‍ത്തുള്ളി (യാത്ര)

                   ('സീറോപോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍)
 
        അനശ്വരപ്രണയത്തിന്‍റെ പ്രതീകമെന്ന് വാഴ്ത്തപ്പെടുന്ന താജ്മഹലായിരുന്നു കാഴ്ചയുടെ ആദ്യലക്ഷ്യം. താജ്മഹലും പരിസരവും  പരിസ്ഥിതിസൌഹൃദ മേഖലയായി പരിപാലിച്ചു പോരുന്നതിനാല്‍  മോട്ടോര്‍വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഒരുകിലോമീറ്ററിപ്പുറം  ബസ്സിറങ്ങി, കുതിര വണ്ടിയിലോ ഒട്ടകവണ്ടിയിലോ സൈക്കിള്‍ റിക്ഷയിലോ കാല്‍നടയായോ അവിടെയെത്താം. പ്രവേശനടിക്കറ്റ് ഇരുപതുരൂപ. വിദേശികള്‍ക്ക് എഴുന്നൂറ്റമ്പതുരൂപ. കര്‍ശനമായ സുരക്ഷാപരിശോധനകള്‍ - മെറ്റല്‍ഡിറ്റക്റ്ററും ദേഹപരിശോധനയും  നടത്തിയതിനു ശേഷമേ  അകത്തേക്കു കടത്തിവിടുകയുള്ളൂ. പേഴ്സും മൊബൈല്‍ഫോണും ക്യാമറയുമല്ലാതെ മറ്റൊന്നും  കൊണ്ടുപോകാന്‍ അനുവദിക്കില്ല.
          ആടയാഭരണങ്ങളണിഞ്ഞെത്തിയ മഹാബലിയെ പാറാവുകാര്‍ തടഞ്ഞുനിറുത്തി. കേരളീയരുടെ  ഓണത്തെപ്പറ്റി  കേട്ടിട്ടുപോലുമില്ലാത്തവരോടു ഐതിഹ്യം പറഞ്ഞിട്ടെന്തു കാര്യം! പ്രച്ഛന്നവേഷം അഴിച്ചുമാറ്റാതെ അകത്തേക്കു കടത്തിവിടില്ല എന്നായി പാറാവുകാര്‍. ഒടുവില്‍ മഹാബലി ക്ലോക്ക്റൂമിലേക്ക് നടന്നു.   വേഷഭൂഷാദികള്‍ ഓരോന്നായി അഴിച്ചുമാറ്റി. പാറാവുകാര്‍  അല്‍പ്പം കനിവുകാട്ടി – അരയ്ക്കുതാഴോട്ടു ള്ളതൊന്നും അഴിക്കണ്ട.   അര്‍ദ്ധനഗ്നനായി   മഹാബലി   അകത്തേക്കു കടന്നു. പിറ്റേ ദിവസത്തെ  പത്രങ്ങളില്‍ അതൊരു  സചിത്രവാര്‍ത്തയായിരുന്നു; ‘കിരീടവും ചെങ്കോലും അഴിച്ചോളൂ’  എന്നായിരുന്നു തലക്കെട്ട്‌.  പത്രങ്ങളില്‍ മാത്രമല്ല, മുഖപുസ്തകത്തിലും പ്രചരിച്ചു   ഈ മാവേലിക്കഥ.
          താജ്മഹല്‍ എന്ന പേരിന്  ‘സൌധങ്ങളുടെ  മകുടം’ എന്നും  ‘രാജകൊട്ടാരം’  എന്നും അര്‍ഥമുണ്ട്. മുഗള്‍ചക്രവര്‍ത്തിമാരില്‍ അഞ്ചാമനായ  ഷാജഹാന്‍   അകാലത്തില്‍ മരണപ്പെട്ട പ്രിയഭാര്യയുടെ  ഓര്‍മ്മക്കായി പണികഴിപ്പിച്ചതാണ് ഈ വെണ്ണക്കല്‍കൊട്ടാരം. അദ്ദേഹത്തിന് പല ഭാര്യമാരുണ്ടായിരുന്നുവെങ്കിലും ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു  ബാനു ബീഗം. ആഗ്രയില്‍, ഒരു  കുലീനകുടുംബത്തിലെ  അംഗമായിരുന്നു  അതീവ സുന്ദരിയായ  ബാനു ബീഗം. ആദ്യദര്‍ശനത്തില്‍ത്തന്നെ ഷാജഹാന്  അവളോട് അനുരാഗമുണ്ടായി.   അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍  ബീഗത്തിന്‍റെ പത്തൊന്‍പതാമത്തെ  വയസ്സില്‍ അദ്ദേഹം അവളെ നിക്കാഹ്ചെയ്തു. അവളുടെ  അനിതരമായ സൌന്ദര്യവും കുലീനമായ പെരുമാറ്റവും സൗമ്യ പ്രകൃതിയും സ്വഭാവഗുണങ്ങളും ഷാജഹാന്‍റെ  മനംകവര്‍ന്നു. അദ്ദേഹം അവളെ ‘മുംതാസ് മഹല്‍’ (രാജകൊട്ടാരത്തിലെ റാണി) എന്നു വിളിച്ചു. ബുദ്ധിമതിയായ റാണി ചക്രവര്‍ത്തിയെ  ഭരണകാര്യങ്ങളില്‍ സഹായിക്കുകയും  യാത്രകളില്‍ അനുഗമിക്കുകയും ചെയ്തിരുന്നു. ഷാജഹാന്‍റെ   ഉയര്‍ച്ചയില്‍  മുംതസ് മഹല്‍ വഹിച്ച  പങ്ക് വളരെ വലുതാണ്‌. 1629-ല്‍ ഒരു പട്ടാളനടപടിയില്‍ പങ്കെടുക്കാന്‍ അടിയന്തിരമായി  പോകേണ്ടിവന്ന  ഷാജഹാനെ പൂര്‍ണ്ണഗര്‍ഭിണിയായ റാണി അനുഗമിച്ചു. ആ യാത്രയില്‍, തന്‍റെ പതിനാലാമത്തെ  പ്രസവത്തില്‍ അവര്‍ മരണപ്പെട്ടു. തന്നോടുള്ള തീവ്രമായ അനുരാഗത്തിന്‍റെ പ്രതീകമായി ഒരു സ്മാരകം നിര്‍മ്മിക്കണമെന്ന് മരിക്കുംമുമ്പ് അവര്‍ ഷാജഹാനോട് ആവശ്യപ്പെട്ടുവെന്നും അതിന്‍പ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ് താജ്മഹല്‍ എന്നും പറയപ്പെടുന്നു.  ഇഷ്ടപ്രണയിനിയുടെ അകാല വിയോഗത്തില്‍ അതീവദുഖിതനായ ഷാജഹാന്‍ചക്രവര്‍ത്തി അനശ്വരപ്രണയത്തിന്‍റെ പ്രതീകമായി ലോകത്തില്‍ ഇന്നുവരെ ആരും നിര്‍മ്മിച്ചിട്ടില്ലാത്തത്ര മനോഹരമായ സ്മാരകമന്ദിരം നിര്‍മ്മിക്കണമെന്ന്  ഉത്തരവിട്ടുവത്രെ. യമുനാതീരത്തുയര്‍ന്ന ആ  സ്മാരകമന്ദിരം  മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമമാതൃകയായി നിലകൊള്ളുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ പ്രണയകുടീരം കാണാനെത്തുന്നു .
           ഉസ്താദ് ഇഷ  ഖാന്‍ എഫെന്‍ഡി എന്ന  പേര്‍ഷ്യന്‍ വാസ്തുശില്‍പ്പിയാണ് താജ്മഹലിന്‍റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതെന്നാണ്  ഭൂരിപക്ഷം ചരിത്രകാരന്മാരും രേഖപ്പെടുത്തിക്കാണുന്നത്. 1630-ല്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കാന്‍ ഇരുപതിനായിരം തൊഴിലാളികള്‍ ഇരുപത്തിരണ്ടു വര്‍ഷത്തോളം  അതികഠിനമായി  അദ്ധ്വാനിക്കേണ്ടിവന്നുവത്രെ. നിര്‍മ്മിതിക്കാവശ്യമായ  വെള്ളമാര്‍ബിള്‍ രാജസ്ഥാനിലെ  മക്രാണയില്‍നിന്ന്‍  ഖനനം ചെയ്തതും  രത്നം, വൈഡൂര്യം, ഇന്ദ്രനീലം, തുടങ്ങിയ അമൂല്യ രത്നങ്ങള്‍  ചൈന, തിബത്ത്,  അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, യെമന്‍, ശ്രീലങ്ക, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുത്തിയതുമാണ്. പലതരം ലോഹങ്ങളും രത്നങ്ങളും ഉപയോഗിച്ചാണ് ചുവരിലെ   ചിത്രപ്പണികള്‍ ചെയ്തിട്ടുള്ളത്.     ചുവന്ന മണല്‍ക്കല്ലില്‍  നിര്‍മ്മിച്ചതാണ് ‘ദര്‍വാസാ’ എന്നറിയപ്പെടുന്ന  മുഖ്യകവാടം. ദര്‍വാസയുടെ  ഭിത്തിയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. അബ്ദുള്‍ഹക്ക് അമാന്‍ അലി  ഖാന്‍  ഷിറാസി എന്ന കയ്യെഴുത്തു വിദഗ്ദ്ധനാണ് ഇത്  രൂപകല്‍പ്പന ചെയ്തത്. കയ്യെഴുത്ത്  അവസാനിക്കുന്നതിങ്ങനെയാണ്: ‘Now enter the Paradise.’(ഇനി പറുദീസയിലേക്ക് പ്രവേശിക്കാം.) 
            അകത്തേക്കു കടന്നു.  അക്ഷരാര്‍ത്ഥത്തില്‍ അതൊരു പറുദീസ തന്നെ. ആദ്യമെത്തുന്നത് മുഗള്‍ശൈലിയില്‍ തീര്‍ത്ത ഉദ്യാനത്തിലാണ്. ഷാജഹാന്‍റെ  സഭയിലുണ്ടായിരുന്ന അലി മര്‍ഡാന്‍ ഖാനാണ് പൂന്തോട്ടം രൂപകല്‍പനചെയ്തത്. ജലവാഹിയായ  കനാലുകള്‍, മുഖ്യകനാലിന്‍റെ ഇരുവശവും   വച്ചുപിടിപ്പിച്ച സൈപ്രസ് മരങ്ങള്‍. അതിനരികിലുള്ള  മാര്‍ബിള്‍ബഞ്ചിലിരുന്നാല്‍ കനാലിലെ ജലത്തില്‍ താജ്മഹല്‍  പ്രതിബിംബിക്കുന്നതു കാണാം. സമചതുരപ്ലാറ്റ്ഫോമിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. പ്ലാറ്റ്ഫോമിന്‍റെ ഓരോ  മൂലയ്ക്കും ഉയരമുള്ള  മിനാരങ്ങളുണ്ട്‌. കുത്തബ്മിനാറിനെക്കാള്‍   ഉയരമുണ്ട് താജ്മഹലിന്. ഉള്ളിലേക്ക് കടന്നാല്‍  രണ്ടു  ശവകുടീരങ്ങള്‍ കാണാം;  മുംതസ്മഹളിന്‍റെ  ശവകുടീരം ചെറുതും   ഖുര്‍ആന്‍ സൂക്തങ്ങള്‍  ആലേഖനം ചെയ്തിട്ടുള്ളതുമാണ്. കുംഭഗോപുരത്തിന്‍റെ  താഴെയാണ്  ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്; തൊട്ടടുത്തായി ഷാജഹാന്‍റെയും. ഷാജഹാന്‍റെ  ശവകുടീരത്തില്‍   അദ്ദേഹത്തിന്‍റെ  ബിരുദങ്ങളും മരണവര്‍ഷവും  ആലേഖനം ചെയ്തിരിക്കുന്നു. മുംതസിന്‍റെ  ശവകുടീരത്തിനു മുകളിലായി തൂക്കിയിരിക്കുന്ന മനോഹരമായ വിളക്ക് കഴ്സന്‍പ്രഭു സമ്മാനിച്ചതാണത്രെ.
             പ്രണയകുടീരം കണ്ടുനടന്നപ്പോള്‍ മനസ്സിലുയര്‍ന്ന  ചോദ്യമിതായിരുന്നു: താജ്മഹല്‍ ഒരു ലോകാത്ഭുതമാണോ? സാങ്കേതികവിദ്യയും കെട്ടിടനിര്‍മ്മാണ കലയും ഇന്നത്തെ യത്രയും  പുരോഗമിച്ചിട്ടില്ലാതിരുന്ന  അക്കാലത്ത്, യന്ത്രസാമഗ്രികളും ട്രാന്‍സ്പോര്‍ട്ടേഷന്‍ സൌകര്യങ്ങളും തീരെ കുറവായിരുന്ന സാഹചര്യത്തില്‍ ഇത്രയും മനോഹരമായൊരു സൗധം നിര്‍മ്മിക്കുക എന്നുപറഞ്ഞാല്‍ അതൊരു വലിയ കാര്യംതന്നെ. അക്കാര്യം അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ, ഇന്ന് താജ്മഹല്‍ ഒരത്ഭുതമാണെന്നു പറയാന്‍ എനിക്കാവുന്നില്ല. അന്നും കവികള്‍ പാടിപ്പുകഴ്ത്തിയ അത്രത്തോളം  സൌന്ദര്യമൊന്നും   അതിനുണ്ടായിരുന്നതായി വിശ്വസിക്കാനുമാവുന്നില്ല. കേട്ടറിവും കണ്ടറിവും തമ്മിലുള്ള അന്തരം  എത്രവലുതാണ്‌!  ഖജനാവ് ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍ പണ്ടത്തെ രാജാക്കാന്മാര്‍, പ്രത്യേകിച്ചും മുഗള്‍ചക്രവര്‍ത്തിമാര്‍ മുന്‍പന്തിയിലായിരുന്നു എന്ന്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഷാജഹാന്‍റെ കാലം മുഗള്‍വാസ്തുവിദ്യയുടെ സുവര്‍ണ്ണകാലമായിരുന്നു എന്നും നമുക്കറിയാം. മനുഷ്യരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിച്ച് പടുത്തുയര്‍ത്തിയ കോട്ടകളും കൊട്ടാരങ്ങളും കാലത്തിന്‍റെ പ്രവാഹ ത്തിലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കുന്നത്  ഋതുപരിണാമങ്ങളെ അതിജീവിക്കുന്ന പൌരാണിക വാസ്തുകലയോടും അതിന്‍റെ പ്രയോക്താക്കളായ  ശില്‍പ്പികളോടുമാണ്.
       ആര്‍ഭാടപ്പെരുമകള്‍    കണ്ടുമടുത്ത  മനസ്സുമായി     സ്മൃതിമന്ദിരത്തില്‍നിന്ന്  പുറത്തിറങ്ങി. ആഗ്രാക്കോട്ട അകലെ കാണാം. വീട്ടുതടങ്കലിലായ  ഷാജഹാന്‍  പ്രിയതമയുടെ കുടീരത്തില്‍ കണ്ണുനട്ട്, അവസാനനാളുകള്‍ കഴിച്ചുകൂട്ടിയത് അവിടെയാണല്ലോ. അല്‍പ്പനേരം യമുനയെ നോക്കിനിന്നു. ദ്വാപരദ്വാരകയില്‍  ശ്യാമകൃഷ്ണന്‍റെ  ഗോപികാലീലകള്‍ക്ക് നേര്‍സാക്ഷിയായ  യമുന ഇവിടെ സമാനതകളില്ലാത്ത രാജകീയ പ്രണയത്തിനാണല്ലോ  സാക്ഷിയായത്! ഇന്ന്,  മനുഷ്യന്‍റെ മനസ്സില്‍നിന്ന്   പ്രണയം   പടിയിറങ്ങിപ്പോയതുപോലെ, യമുനയുടെ മാറിലെ ജലസമൃദ്ധിയും വറ്റിപ്പോയിരിക്കുന്നു. എങ്കിലും ആ തീരം കടന്നെത്തുന്ന ചെറുകാറ്റ്  മൂളുന്നത് ഷാജഹാന്‍റെയും  മുംതസിന്‍റെയും പ്രണയമന്ത്രങ്ങള്‍ തന്നെയാവാം. അനിതരമായ ആ പ്രണയത്തെക്കുറിച്ചും   അതിന്‍റെ സാക്ഷ്യപത്രമെന്നപോലെ  നിലകൊള്ളുന്ന ചരിത്രസ്മാരകത്തെക്കുറിച്ചും യമുനയ്ക്ക് എന്തെല്ലാം കഥകള്‍ പറയാനുണ്ടാവും! താജ്മഹലിന്‍റെ പണി  പൂര്‍ത്തിയായപ്പോള്‍, അതിന്‍റെ   പൂര്‍ണ്ണതയിലും മനോഹാരിതയിലും മതിമയങ്ങിയ ഷാജഹാന്‍ അതുപോലൊരെണ്ണം മറ്റാരും നിര്‍മ്മിക്കരുതെന്ന സ്വാര്‍ത്ഥവിചാരത്തോടെ  മുഖ്യശില്‍പ്പി യുടെ വലതുകൈ മുറിച്ചുകളഞ്ഞു എന്നൊരു കഥയും കേട്ടു. കഥകള്‍ എന്തുതന്നെ ആയാലും ആഗ്രയുടെ ചരിത്രത്തില്‍ അനശ്വരപ്രണയത്തിന്‍റെ അദ്ധ്യായം കുറിച്ച   രാജദമ്പതികള്‍ നിദ്രകൊള്ളുന്ന ആ  വെണ്ണക്കല്‍കൊട്ടാരത്തിന്‍റെ പടികളിറങ്ങുമ്പോള്‍ മനസ്സുരുവിട്ടത്  മഹാകവി  രബീന്ദ്രനാഥടാഗോറിന്‍റെ  വരികളായിരുന്നു:
                            “ You know Shah Jahaan,
                  Life and youth, wealth and glory,
         They all drift away in the current of  time.
                               You strove therefore,
       To perpetuate only the sorrow of  your  heart.
 Let the splender of diamond, pearl and ruby vanish.
                           Only let this one teardrop,
                                    this Taj  Mahal,
        glisten spotlessly bright on the cheek of  time,
                                forever and ever.”


മഹാബലി ദൈവമാകുന്നു ! (യാത്ര)





'സീറോപോയിന്റ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍നിന്ന്‍   





                       കാഷ്മീരിലേക്കുള്ള യാത്രാമധ്യേ ഐ.ആര്‍.സി.റ്റി.സിയുടെ ഓണം സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലും ആഗ്രയിലുമായിട്ടായിരുന്നു 2013 - ലെ എന്‍റെ ഓണം. പൂരാടത്തലേന്ന് രാത്രി പതിനൊന്നു മണിക്ക് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ചു. തമിഴ്നാടിന്‍റെയും ആന്ധ്രയുടെയും ഉര്‍വ്വരമായ കൃഷിഭൂമിക ളും വരണ്ടുണങ്ങിയ തരിശിടങ്ങളുമൊക്കെ കണ്ടുകണ്ടില്ലെന്ന വേഗത്തില്‍ ഓടിമറഞ്ഞു. മുന്നോട്ടു പോകുംതോറും ഇടയ്ക്കിടെ സിഗ്നലിനായി ഔട്ടറുക ളില്‍ കാത്തുകിടന്നും ഞരങ്ങിയോടിയുമൊക്കെ യാത്രക്കാരുടെ ക്ഷമ പരീക്ഷി ക്കുകയാണ് ട്രെയിന്‍. എങ്കിലും കാഴ്ചകള്‍ ആസ്വദിച്ചും സൊറപറഞ്ഞും ഉണ്ടും ഉറങ്ങിയും യാത്രാവീടിനു ള്ളില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു.

                 ഉത്രാടം പുലര്‍ന്നു. അങ്ങകലെ മലയാളനാട് ഇന്ന് ഉത്രാടപ്പാച്ചിലിലാ യിരിക്കും. നാട്ടിലെ ഓണത്തെപ്പറ്റി ഓര്‍ത്തിരി ക്കുമ്പോള്‍ ടൂര്‍മാനേജരുടെ അറിയിപ്പുണ്ടായി: ‘ഉത്രാടദിനമായ ഇന്ന് നമുക്ക് കുറേ നല്ല ഓണപ്പാട്ടുകളും കവിതകളും കേള്‍ക്കാം. അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ റഡിയായി രിക്കുക. കോച്ച്നമ്പര്‍ വിളിക്കുന്നമുറയ്ക്ക് ആഫീസിലേക്ക് വരേണ്ടതാണ്.’ കേള്‍ക്കാത്ത താമസം നിന്നുതിരിയാനിടമില്ലാത്ത ഒഫീസ്കോച്ചില്‍ തിക്കും തിരക്കുമായി. പെന്‍ഷന്‍പറ്റിപ്പിരിഞ്ഞ ഉദ്യോഗസ്ഥന്മാരും കുടുംബക്കാരുമാ ണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ചെറുപ്പക്കാര്‍ ചെറിയൊരു ശതമാനംമാത്രം. പണ്ട് പഠിച്ചതും പാടിനടന്നതുമായ പാട്ടുകള്‍ പഴയകണ്ഠങ്ങളില്‍നിന്ന് ഇടറിയും ഇഴഞ്ഞും പുറത്തേക്കുവന്നു. യുവകണ്‍ഠങ്ങളില്‍നിന്ന് എ.ആര്‍.റ ഹ്മാന്‍റെയും ജാസിഗിഫ്റ്റിന്‍റെയുമൊക്കെ അടിപൊളിപ്പാട്ടുകള്‍ അനുസ്യൂതം ഒഴുകിവന്നു. ഒപ്പംമൂളിയും താളംപിടിച്ചും ചിലര്‍. മറ്റുചിലര്‍ ചീട്ടുകളിയില്‍ മുഴുകിയിരുന്നു. സഹയാത്രികരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും ഒരോണ ക്കവിത അവതരിപ്പിച്ചു. ടൂര്‍മാനേജരുടെ പരിചയപ്പെടുത്തലും തുടര്‍ന്നുള്ള എന്‍റെ കവിതാലാപനവും കേട്ട അക്ഷരസ്നേഹികളായ ചിലരൊക്കെ എഴുത്തുകാരിയെ അന്വേഷിച്ചുവന്ന് പരിചയപ്പെട്ടു. തുടര്‍ന്നുള്ള യാത്രയില്‍ ഒരെഴുത്തുകാരിയോടുള്ള സ്നേഹവും ആദരവുമാണ് അവരില്‍നിന്നെല്ലാം എനിക്ക് ലഭിച്ചത്. ചിലര്‍ക്ക്  ഒപ്പംനിന്ന്‍ ഫോട്ടോയെടുക്കണം. ചെറുപ്പ ക്കാര്‍ക്ക്  ആട്ടോഗ്രാഫ്  ഒപ്പിട്ടുവേണം...  സഹയാത്രികരില്‍ പലരും മുന്‍പ ത്തെ യാത്രകളില്‍ ഒപ്പമുണ്ടായിരുന്നവരും എന്‍റെ കൃതികള്‍ വായിച്ചിട്ടു ള്ളവരും ആയിരുന്നു. സെക്രട്ടറിയേറ്റില്‍ എന്‍റെ സീനിയറായിരുന്ന വിജയകുമാരിയും ഭര്‍ത്താവും ഒപ്പമുണ്ട്. കൂടാതെ സുഹൃത്തുക്കളും പരിചയക്കാരുമായി നിരവധിപേരും. യാത്രയിലെ ഓണം മറക്കാനാവാത്ത നല്ലൊരനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.

       ആഗ്രയിലേക്ക് പോയ്ക്കൊണ്ടിരിക്കെ തിരുവോണപ്പുലരി വരവായി. ആഡംബരത്തോടെ അണിഞ്ഞൊരുങ്ങി, ഓലക്കുടയും ചൂടി, പരിവാര സമേതനായി മഹാബലി എഴുന്നെള്ളി. പ്രജകളായി ഞങ്ങള്‍ യാത്രക്കാരും. സ്ഥിതിസമത്വം സ്വപ്നംകണ്ട ഏതോ നല്ല മനസ്സില്‍ പണ്ടെന്നോ രൂപപ്പെട്ട സങ്കല്പ ചക്രവര്‍ത്തിയെ എല്ലാവരും ആദരവോടെ വരവേറ്റു. ഓരോ കോച്ചിലുമെത്തി പ്രജകളെ നേരില്‍കണ്ട്‌ അനുഗ്രഹിച്ചു മുന്നോട്ടു നീങ്ങവേ, ത്ധാന്‍സി സ്റ്റേഷനില്‍ ട്രെയിന്‍ നിറുത്തിയിട്ടു. മഹാബലിയും പരിവാര ങ്ങളും പ്ലാറ്റ്ഫാമിലേക്കിറങ്ങി, ഒരു ഘോഷയാത്രപോലെ മുന്നോട്ടുനീങ്ങി. അവിടത്തുകാരായ ചില ആളുകള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട്, ഭയഭ ക്തിയോടെ മഹാബലിയെ കൈകൂപ്പി വണങ്ങി! മുപ്പത്തിമുക്കോടി ദൈവ ങ്ങളുള്ള നാട്ടില്‍ തത്തമംഗലത്തു കാരന്‍ സുകുമാരനും ഒരുനിമിഷം ദൈവമായിമാറി!

            പ്ലാറ്റ് ഫാമിലെ ‘പീനേ കാ പാനീ’ ടാപ്പിന്‍റെ ചുവട്ടില്‍ ഒരു കുളിസീന്‍; മൂന്നുവയസ്സ് തോന്നിക്കുന്ന ഒരു കുസൃതിക്കുട്ടനെ അവന്‍റെ അമ്മ പിടിച്ചിട്ടു കുളിപ്പിക്കുന്നു. അതിനടുത്തുള്ള മാര്‍ബിള്‍ബഞ്ചിലിരുന്ന് ഒരു ഭ്രാന്തി തലമുടി വലിച്ചുപിന്നുകയും കുട്ടിയുടെ വികൃതികള്‍ കണ്ട് ചിരിക്കുകയുമൊക്കെ ചെയ്യുന്നു. മഹാബലിയെ കണ്ടയുടനേ അവള്‍ ചാടിയെണീറ്റ്‌ ആദരപൂര്‍വ്വം നമസ്കരിച്ചു. പിന്നെ അട്ടഹസിച്ചുകൊണ്ട് ചക്രവര്‍ത്തിയുടെ കയ്യിലെ ചെങ്കോലിനായി പിടിവലിയായി. ആരോ ഒരാള്‍ ഓടിവന്ന്‍ അവളെ പിടിച്ചുമാറ്റി. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാനുള്ള വിസില്‍ മുഴങ്ങി. മഹാബലി എ.സി.കമ്പാര്‍ട്ട്മെന്റില്‍ കയറി സുഖമായി യാത്ര തുടര്‍ന്നു. ഉച്ചയോടെ ഞങ്ങള്‍ ആഗ്രയിലെത്തി. വേഷഭൂഷാദികളോടെ ആഗ്രാകണ്ടോ ണ്‍മെന്റിലിറങ്ങിയ മഹാബലി അവിടെയും ദൈവമായിമാറി! ഏതു പ്രച്ഛന്ന വേഷക്കാരനെയും ദൈവമായിക്കാണുന്ന ഇത്തരം മനുഷ്യരുടെ മനസ്സിലല്ലേ ആള്‍ദൈവങ്ങള്‍ ചേക്കേറുന്നത്! 




                 ഹോട്ടല്‍ താജ് റസിഡന്ഷ്യയില്‍ എല്ലാവര്‍ക്കും കുളിക്കാനും ഒരുങ്ങാനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. (മഹാബലി മാത്രമേ ട്രെയിനില്‍വച്ചു കുളിയും ഒരുക്കവും കഴിഞ്ഞിരുന്നുള്ളൂ.) നിശ്ചിത സമയ ത്തിനുള്ളില്‍ത്തന്നെ എല്ലാവരും ഗ്രാന്‍റ് ഹോട്ടലിലെത്തി. അവിടെയാണ് ഓണാഘോഷവും സദ്യയും ഒരുക്കിയിരുന്നത്. ഹോട്ടലിന്‍റെ മുന്നില്‍ പൂക്കളം. കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍, അലങ്കരിച്ചുനിറുത്തിയ ഒട്ടകത്തിന്‍റെ അകമ്പടിയോടെ മഹാബലിയുടെ ചടുലനൃത്തം. മഹാബലിയായി വേഷമിട്ടയാള്‍ക്ക് നൃത്തം നല്ല വശ മായിരുന്നു. അതുകൊണ്ടാവണം നൃത്തം ഗംഭീരമായി. അവിടത്തുകാരുള്പ്പെടെ പലരും പ്രോഗ്രാം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തി. ഓണാഘോഷവും സദ്യയുമൊക്കെ കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ സമയം നാലുമണി!

          അനശ്വരപ്രണയത്തിന്‍റെ പ്രതീകമെന്നു വാഴ്ത്തപ്പെടുന്ന താജ്മഹലായി രുന്നു കാഴ്ചയുടെ ആദ്യലക്ഷ്യം. താജ്മഹലും പരിസരങ്ങളും പരിസ്ഥിതി സൗഹൃദ മേഖലയായി പരിരക്ഷിച്ചു പോരുന്നതിനാല്‍ മോട്ടോര്‍വാഹന ങ്ങള്‍ക്ക് അങ്ങോട്ട്‌ പ്രവേശനമില്ല. ഒരുകിലോമീറ്ററോളം ദൂരം കുതിരവണ്ടി യിലോ ഒട്ടകവണ്ടിയിലോ സൈക്കിള്‍റിക്ഷയിലോ കാല്‍നടയായോ സഞ്ചരിച്ചു വേണം അവിടെയെത്താന്‍. മഹാബലിയെ ഒരു സൈക്കിള്‍റിക്ഷയിലാണ് കൊണ്ടെത്തിച്ചത്. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളാണവിടെ; മെറ്റല്‍ ഡിറ്റക്ടറും ദേഹപരിശോധനയുമുണ്ട്. എല്ലാം കഴിഞ്ഞേ അകത്തേക്ക് കടത്തിവിടൂ. ഫോണും പേഴ്സും ക്യാമറയുമല്ലാതെ മറ്റൊന്നും കൂടെ കൊണ്ടുപോകാന്‍ പാടില്ല.

            ആടയാഭരണങ്ങളണിഞ്ഞെത്തിയ മഹാബലിയെ പാറാവു കാര്‍ തടഞ്ഞുനിറുത്തി. കേരളീയരുടെ ഓണത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്ത വരോട് ഐതിഹ്യം പറഞ്ഞിട്ടെന്തു കാര്യം! പ്രച്ഛന്നവേഷം അഴിച്ചുമാറ്റാതെ അകത്തേക്ക് വിടില്ല എന്ന് പാറാവുകാര്‍ നിര്‍ബന്ധംപിടിച്ചു. ഗത്യന്തരമി ല്ലാതെ മഹാബലി ക്ലോക്ക്റൂമിലേക്ക് നടന്നു. വേഷഭൂഷാദികള്‍ ഓരോന്നായി അഴിച്ചുമാറ്റി. ഒടുവില്‍ പാറാവുകാര്‍ അല്‍പ്പം കനിവുകാട്ടി - അരയ്ക്കു താഴോട്ടുള്ളതൊന്നും അഴിക്കണ്ട. അങ്ങനെ അര്‍ദ്ധനഗ്നനായി മഹാബലി താജ്മഹല്‍ കാണാന്‍ ഞങ്ങളോടൊപ്പം അകത്തേക്ക് കടന്നു. പിറ്റേദിവസത്തെ പത്രങ്ങളില്‍ അതൊരു കൗതുകവാര്‍ത്തയായിരുന്നു. കിരീടവും ചെങ്കോലുമണിഞ്ഞു നില്‍ക്കുന്ന മഹാബലിയുടെ ചിത്രവും കൊടുത്തിരുന്നു. ‘കിരീടവും ചെങ്കോലും അഴിച്ചോളൂ’ എന്നായിരുന്നു തലക്കെട്ട്‌.

Wednesday, 3 September 2014

ഭഗവാന്മാര്‍ മൊഴിയാന്‍ മടിക്കുന്നത് (കവിത)





"രതി ഈശ്വരപൂജയാണ്."
എത്രയോ ഭഗവാന്മാര്‍
ഇത് മൊഴിഞ്ഞിരിക്കുന്നു!

അമ്പലങ്ങള്‍
എത്രയാവാമെന്നത്
ഒരു ചോദ്യമേയല്ല.

ഭഗവാന്മാര്‍
മൊഴിയാന്‍ മടിക്കുന്ന
ഒന്നുണ്ട് ;

ഇഷ്ടപൂജാരി
അമ്പലം മാറിയാല്‍
ദേവി
ചിലന്തിപ്പെണ്ണാവും.