Dear Readers,
you are cordially invited to my new website - sarojam.com - inagurated by Sarah Joseph on 15-12-'15
yours lovingly
S.Sarojam

സരോജം.കോം ഔപചാരികമായി അവതരിപ്പിച്ചു കൊണ്ട്
സാറാജോസഫ് നല്‍കിയ സന്ദേശം
*****
''സ്ത്രീകളുടെ ആവിഷ്കാരങ്ങള്‍ വളരെ വ്യതസ്തങ്ങളാണ്''
-------------------------------------------------------------------------------------------
ഞാനെല്ലായ്‌പ്പോഴും സ്ത്രീകളുടെ ആവിഷ്‌കാരങ്ങളെ വളരെയധികം ശ്രദ്ധയോടുകൂടി വീക്ഷിക്കുന്ന ഒരാളാണ്. കാരണം സ്ത്രീ എഴുതുമ്പോള്‍ വ്യത്യസ്തമായ ഒരു ലോകം ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. സ്ത്രീയുടെ അനുഭവങ്ങള്‍ വളരെ വ്യത്യസ്തമാണ്. പുരുഷന്‍റെ അനുഭവങ്ങളില്‍നിന്നും മൊത്തം സാമൂഹ്യഅനുഭവങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് സ്ത്രീയുടെ അനുഭവങ്ങള്‍. അതുകൊണ്ടുതന്നെ അതിന്‍റെ ആവിഷ്‌കാരം എന്നു പറയുന്നത് വ്യത്യസ്തമായ ഒരു ലോകത്തിന്‍റെ ആവിഷ്‌കാരമാണ്. ബോധതലത്തിലുള്ള വ്യത്യാസം മാത്രമല്ല, സാമൂഹിക അനുഭവങ്ങളിലുള്ള വ്യത്യാസവും സ്ത്രീയുടെ എഴുത്തിനെ വേറിട്ട എഴുത്ത്
ആക്കുന്നുണ്ട്.
അതിനാല്‍ എഴുതുവാന്‍ താല്പര്യത്തോടുകൂടി കടന്നുവരുന്ന ഓരോ സ്ത്രീയുടെയും ആത്മാവിഷ്‌കാരങ്ങളെ വളരെയധികം സന്തോഷത്തോടുകൂടി സ്വീകരിക്കുകയാണ് എല്ലായ്‌പ്പോഴും ഞാന്‍ ചെയ്തുവരാറുള്ളത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം; വളരെയധികം പ്രശസ്തരും അല്ലാത്തവരും ആയിട്ടുള്ള എഴുത്തുകാരുടെ എഴുത്തുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. എങ്കില്‍പോലും ഓരോ എഴുത്തും അതിന്റേതായ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. മൊത്തം പുരുഷാധിപത്യപരമായ ഒരു സാമൂഹ്യബോധം നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ നമ്മുടെ മൂല്യവ്യവസ്ഥ എല്ലാംതന്നെ പുരുഷാധിപത്യപരമായ ഒരു സമൂഹത്തില്‍ എന്താണ് സ്ത്രീക്ക് പറയാനുള്ളത് എന്നത് വളരെ പ്രധാനമാണ്. നമ്മളെല്ലാവരും പറയും സ്ത്രീകള്‍ക്ക് ഒരു ജീവിതദര്‍ശനമില്ല, അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു ജീവിതദര്‍ശനം ആവിഷ്‌കരിക്കുന്നതിന് അവര്‍ പര്യാപ്തരല്ല എന്നൊക്കെ. നമ്മുടെ ഭാഷയില്‍ത്തന്നെ ദാര്‍ശനികന്മാര്‍ മാത്രമേയുള്ളൂ. ദാര്‍ശനിക എന്നു പറയുന്നൊരു പ്രയേഗംതന്നെ ഇല്ല, മിക്കവാറും നമുക്ക് ഇല്ല. കാരണം സ്ത്രീയുടെ ജീവിതദര്‍ശനം എന്ത് എന്നു അന്വേഷിക്കാന്‍ നമ്മളാരും മുതിര്‍ന്നിട്ടില്ല. പുരുഷാധിപത്യപരമായ സമൂഹം, അതിന്‍റെ മൂല്യവ്യവസ്ഥ ആണും പെണ്ണും ഒരുപോലെ ഉള്‍ക്കൊണ്ടുകൊണ്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് അത് വെറും ലിംഗഭേദത്തിന്‍റെ പ്രശ്‌നമല്ല; നാം ഏതുതരത്തിലുള്ള മൂല്യവ്യവസ്ഥയും സംസ്‌കാരവുമാണ് സ്വാംശീകരിച്ചു നിലനിറുത്തിയിരിക്കുന്നത് എന്നതിന്‍റെ പ്രശ്നം ആണ്.
സരോജം പത്തോളം കൃതികള്‍ എഴുതിയിട്ടുള്ള എന്‍റെ പ്രിയപ്പെട്ട സുഹൃത്ത് ആണ്. സരോജത്തിന്‍റെ ഈ പത്തോളം കൃതികളില്‍ എഴുത്തിന്‍റെ നാനാവൈവിദ്ധ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. നോവലുകള്‍, കഥകള്‍, കവിതകള്‍, ഒപ്പംതന്നെ യാത്രാവിവരണങ്ങള്‍, പഠനങ്ങള്‍ എന്നിങ്ങനെ ഇത്രയും വിപുലമായ തോതില്‍ സാഹിത്യത്തിന്‍റെ എല്ലാ മേഖലകളിലും പരിശ്രമിച്ച് എഴുതിക്കൊണ്ടിരിക്കുന്ന ഒരെഴുത്തുകാരിയെ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചതിനുശേഷം മുഴുവന്‍ സമയം എഴുത്ത് വായന, യാത്ര എന്നിങ്ങനെ വളരെയധികം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ തന്‍റെ സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ശക്തയായ സ്ത്രീ എന്ന നിലയില്‍ സരോജത്തെ ഞാന്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
നന്ദി.
സാറാജോസഫ്

No comments:
Post a Comment