Tuesday, 10 February 2015

മാറ്റം (കവിത)


        
പണ്ടൊരു കാട്ടില്‍
ഒരാണ്‍കിളിയെ
വിശന്നു പൊരിഞ്ഞ
 കാട്ടാളന്‍
അമ്പെയ്തു വീഴ്ത്തി .

ഇണയെ  നഷ്ടപ്പെട്ട
 പെണ്‍കിളിയുടെ
ദുഃഖം കണ്ട്
ഹൃദയം നൊന്ത
 കവി പാടി :
മാനിഷാദാ.....

ഇന്നൊരു നാട്ടില്‍
ഒരാണ്‍കിളി
മദ്യക്കോപ്പയില്‍
മുങ്ങിച്ചത്തു .
ഇണയെ  നഷ്ടപ്പെട്ട
 പെണ്‍കിളിയുടെ
തുടുത്ത മേനി കണ്ട്
ഇറച്ചിക്കൊതിയന്മാര്‍
അമ്പും വില്ലുമെടുത്തു .

മുറിവേറ്റു പിടയുന്ന
പെണ്‍കിളിയെ നോക്കി
പുതിയ കാലത്തിന്‍റെ കവി
പുച്ചിച്ചു പാടി :
ശപിക്കപ്പെട്ടവള്‍...

No comments:

Post a Comment