കുഴിമറ്റം കഥകളുടെ സമഗ്രപഠനം
ബാബു കുഴിമറ്റത്തിന്‍റെ കഥകളിലൂടെയും ജീവിതത്തിലൂടെയും ഒരു അനുവാചകയാത്ര നടത്തുകയാണ് എസ് സരോജം ക്ഷുഭിതകാലത്തിന്‍റെ സുവിശേഷകന്‍ എന്ന പുസ്തകത്തിലൂടെ. സാഹിത്യവിമര്‍ശനം എന്ന സര്‍ഗ്ഗശാഖ വായനക്കാരില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന കാലത്ത് എസ് സരോജം നടത്തുന്ന തനതു സമീപനം ഏറെ ശ്രദ്ധേയമാണ്. 23 അധ്യായങ്ങളുള്ള ഈ പഠനഗ്രന്ഥം ദുര്‍ഗ്രാഹ്യത തെല്ലുമില്ലാതെ വായനക്കാരുമായി നേരിട്ടു സംവദിക്കുന്നതാണ്.
കഥയുടെ പ്രമേയമോ ആഖ്യാനരീതിയോ ഭാഷാപ്രയോഗമോ ഒന്നുംതന്നെ ഒരു ചട്ടക്കൂടില്‍ ഒതുക്കാവുന്നതല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുഴിമറ്റം കഥകള്‍ എങ്ങനെ ചെറുകഥാസാഹിത്യ ചരിത്രത്തില്‍ നാഴികക്കല്ലായി മാറി എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ കൃതിയില്‍ . അതിരാഷ്ട്രീയതയും ആക്‌ഷേപഹാസ്യവും ആത്മപരിഹാസവും കുസൃതിയും കുന്നായ്മയും കൂടിക്കുഴയുന്ന ഈ കഥകളില്‍ കലയുടെ സൗന്ദര്യവും ജീവിതത്തിന്‍റെ തുടിപ്പുമുണ്ടെന്ന് ലേഖിക നിരീക്ഷിക്കുന്നു. പുനര്‍വായനയില്‍ പുതുമാനങ്ങള്‍ തെളിയുന്ന കഥകള്‍ക്ക് ഉചിതമായ പഠനം തന്നെയാണ് സരോജം നടത്തിയിരിക്കുന്നതെന്ന് പുസ്തകത്തിന്‍റെ താളുകളില്‍നിന്ന് വ്യക്തമാകുന്നു.
സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എസ് സരോജം മഴയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി, വലക്കണ്ണികളില്‍ കാണാത്തത്, ആകാശത്തേയ്ക്ക് പറക്കുന്ന അക്ഷരങ്ങള്‍ , സിംഹമുദ്ര എന്നീ കഥാസമാഹാരങ്ങളും ഒറ്റനിലം എന്ന നോവലും അച്ചുതണ്ടിലെ യാത്ര എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവകീവാര്യര്‍ ഫൗണ്ടേഷന്‍ കവിതാ പുരസ്‌കാരം, പുരോഗമനകലാസാഹിത്യസംഘം കഥാപുരസ്‌കാരം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കഥാപുരസ്‌കാരം, കഥാപീഠം ജൂറി പുരസ്‌കാരം, ജ്വാല അക്ഷരപ്രതിഭ പുരസ്‌കാരം, അഴീക്കല്‍ കൃഷ്ണന്‍കുട്ടി സ്മാരക കവിത പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Summary in English:
Kshubhitha Kalathinte Suvisheshakan by S. Sarojam Released
Ayyappa Panicker has once stated that Babu Kuzhimattam’s Chattavante Suvishesham is a collection of post-modernism in Malayalam literature which is considered as a rise of post-modernism in Malayalam literature. The book Kshubhitha Kalathinte Suvisheshakan by S. Sarojam is a study on Babu Kuzhimattam and his collection of stories. The book with 23 chapters is a direct confabulation with the readers. S. Sarojam,Former Deputy Secretary at Secretariat, has many works including Mazhaye Snehikunna Penkutty, Valakannikalil Kanathathu, Aakashatheku Parakunna Aksharangal, Simhamudra and Ottanilam among others. She has also penned a collection of poems titled Achuthandile Yathra.
(Editor's pick - www.dcbooks.com)
No comments:
Post a Comment