Friday, 7 March 2014

വെള്ളാരങ്കല്ല്പോലൊരു കവിത (കഥ )

          അവളുടെ പേര് കവിത എന്നായിരുന്നു . അവള്‍ അനുകരണ ങ്ങളില്ലാത്ത ഒരു കവിത തന്നെയായിരുന്നു . മലയിടുക്കില്‍ നിന്ന്‍ പൊട്ടിപ്പിറന്ന്‍ കുത്തനെ കീഴ്പോ ട്ടൊഴുകുന്ന തെളിമയുള്ള നീര്‍ച്ചാലുകള്‍ പോലെയായിരുന്നു അവളുടെ കവിതകള്‍.

             ഒരിക്കല്‍ , വെള്ളാരങ്കല്ല്പോലെ മിനുസമുള്ള വാക്കുകള്‍ ചേര്‍ത്തുവച്ച് അവള്‍ കവിതയുള്ളൊരു കവിത രചിച്ചു . അത് ഒരു പ്രമുഖ വാരികയില്‍ അച്ചടിച്ചുവന്നു; കവിയുടെ ചിത്രവും ഫോണ്‍ നമ്പരും സഹിതം.

              കവിതവായിച്ച് ആരാധന മൂത്ത ഒരുവന്‍ പാതിരാനേരത്ത് ആ നമ്പരിലേക്ക് വിളിച്ചു .

              ഏതവനാടാ യീ പാതിരാനേരത്ത് ?

             ഇടി മുഴക്കം പോലുള്ള ചോദ്യം കേട്ട്  അയാള്‍ അല്പമൊന്നു പകച്ചു . പിന്നെ ധൈര്യമെല്ലാം നാവിന്മേല്‍ ആവാഹിച്ചുകൊണ്ട് ചോദിച്ചു ;

ഇത് കവിതയുടെ ഫോണല്ലേ ?

ഏതു കവിത ?

കവി തയെഴുതുന്ന കവിത .

അവളോട്‌ പറയാനുള്ളതൊക്കെ എന്നോട് പറഞ്ഞാല്‍ മതി . ഞാനവളുടെ  ഭര്‍ത്താവാ.

എനിക്ക് കവിയോടാണ് സംസാരിക്കേണ്ടത് .

പറ്റില്ലെന്ന് പറഞ്ഞില്ലേ?

ഫോണ്‍ കവിക്ക്‌ കൊടുക്കണം മിസ്റ്റര്‍ .

കവിതേ, അവനു നിന്നോട് സംസാരിക്കണം പോലും . ഇന്നാ സംസാരിച്ചോ ..

അമിട്ടുപൊട്ടുന്ന മാതിരി ഒരു ശ ബ്ദം കേട്ട് വായനക്കാരന്‍ അന്ധാളി ച്ചുനിന്നു.

നിങ്ങള്‍ക്ക് കവിത വായിച്ചാസ്വദിച്ചാല്‍ പോരേ? പാതിരാത്രിക്ക് വിളിച്ചു

ശ ല്യംചെയ്യണോ ? കവി പൊട്ടിത്തെറിച്ചു .

തല്ലുകിട്ടി , അല്ലേ ? സാരമില്ല . അനുഭവങ്ങളാണ് കവിതയുടെ കരുത്ത് . വായനക്കാരന്‍ ആശ്വ സിപ്പിച്ചു .